New Update
അടുത്ത സീസണിലും സൗദി അറേബ്യയിലെ അൽ നസർ ക്ലബ്ബിൽ തുടരുമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. “ആദ്യ സീസൺ ഞാൻ ഏറെ ആസ്വദിച്ചു. സൗദിയിൽ സന്തോഷവാനാണ്, ഇവിടെ തുടരാനാണ് എന്റെ ആ​ഗ്രഹം.” അദ്ദേഹം പറഞ്ഞു.
Advertisment
അടുത്ത വർഷം കാര്യങ്ങൾ മാറി മറിയും. ഞങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകുമെന്ന് വളരെ ശുഭാപ്തിവിശ്വാസവും ആത്മവിശ്വാസവുമുണ്ടെന്നും ഈ സീസണിൽ അൽ നസറിൽ കിരീടം നേടാൻ ആകാത്തതിൽ വിഷമമുണ്ടെന്നും എന്നാൽ അടുത്ത സീസണിൽ കപ്പ് നേടുമെന്നും റൊണാൾഡോ പറഞ്ഞു.
“ഈ വർഷം ഞങ്ങൾ ഒരു കിരീടം നേടുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു, പക്ഷേ നമ്മൾ ആഗ്രഹിക്കുന്ന പോലെ കാര്യങ്ങൾ സുഗമമായി നടക്കില്ല. മികച്ചത് നേടുന്നതിന് ചിലപ്പോൾ നമുക്ക് ക്ഷമയും തുടർച്ചയായ കഠിന പ്രയത്നവും വേണ്ടി വരും.” റൊണാൾഡോ പറഞ്ഞു