/sathyam/media/post_attachments/XC25Gow2rvm3i6HOWCQE.jpg)
കോവിഡ് നിയന്ത്രണങ്ങൾ മൂലം വീട്ടിൽ ഇരിക്കുന്നതിനാൽ ചർമ്മ സംരക്ഷണം ഇപ്പോൾ സ്വന്തമായി ചെയ്യുകയാണ് മിക്ക സ്ത്രീകളും. എന്നാൽ പല തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തുന്നതിനിടയിൽ അമളി പറ്റുന്നതും ഇക്കൂട്ടത്തിൽ കാണും. മാത്രമല്ല പല സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഉപയോഗത്തിലൂടെ പലതരത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടായിട്ടുണ്ടാകാം.
മിക്ക സ്ത്രീകളെയും അലട്ടുന്ന ഒരു വിഷയമാണ് മുഖത്ത് ഉണ്ടാകുന്ന കറുത്ത പാടുകളും കരിവാളിപ്പും. എന്നാൽ ഇതിനുള്ള പ്രതിവിധി ആയി ആകെ രണ്ട് ചേരുവ മാത്രം മതി. ഗ്ലിസറിനും റോസ് വാട്ടറും ഉപയോഗിച്ച് ഒരു പരിധിവരെ കറുപ്പും കരുവാളിപ്പും അകറ്റാൻ കഴിയും. കൂടാതെ ഇവ രണ്ടും കൂടി ചേർത്ത് മുഖത്തു പുരട്ടുന്നത് പാർശ്വഫലങ്ങൾ ഒന്നും ഇല്ലാതെ തന്നെ തിളക്കവും മുഖകാന്തിയും വർദ്ധിപ്പിക്കാനും സഹായകരമാകും.
വളരെ തുച്ഛമായ നിരക്കിൽ ലഭിക്കുന്ന റോസ് വാട്ടറും ഗ്ലിസറിനും ഇനിയും ഒരുപാട് ഗുണങ്ങളുണ്ട്. ചർമ്മത്തെ കൂടുതൽ ലോലമാക്കാനും, ആർദ്രത നിലനിർത്താനും, തൊലി കളിൽ കാണുന്ന ചുവപ്പ് നിറം അകറ്റാനും മുഖക്കുരു വരുന്നതിൽ നിന്ന് ഒരു പരിധി വരെ ചർമ്മത്തെ സംരക്ഷിക്കാനും ഇവയെ കൊണ്ട് സാധിക്കും. കൂടാതെ റോസ് വാട്ടർ നല്ലൊരു ക്ലെൻസർ കൂടിയാണ്. ചർമ്മത്തിൽ അടിഞ്ഞുകൂടുന്ന അഴുക്കുകളും എണ്ണമയവും നീക്കാൻ ഇതിനു കഴിയും. വരണ്ട ചർമമുള്ളവർക്ക് റോസ് വാട്ടറും ഗ്ലിസറിനും കൂട്ടിച്ചേർത്ത് കുളിക്കുന്നതിനു മുൻപായി തേക്കുന്നത് വളരെ നല്ലതാണ്.