മലയാള സിനിമ

“17 വർഷത്തിനുശേഷം ഞാൻ റാമോജി ഫിലിം സിറ്റി സന്ദർശിച്ചു.. ഉദയനാണ് താരം, എന്റെ ആദ്യ സിനിമ” ; ഓർമ്മകളിൽ റോഷൻ ആൻഡ്രൂസ്

ഫിലിം ഡസ്ക്
Thursday, July 22, 2021

ദുൽഖർ സൽമാൻ നായകനാകുന്ന സല്യൂട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലാണ് റോഷൻ ആൻഡ്രൂസ്. ആദ്യ ചിത്രമായ ഉദയനാണ് താരത്തിന് ശേഷം പതിനേഴുവർഷങ്ങൾക്കിപ്പുറമാണ് അതെ സഥലത്ത് റോഷൻ ആൻഡ്രൂസ് എത്തുന്നത്. ഉദയനാണ് താരം റാമോജി ഫിലിം സിറ്റിയിൽ ചിത്രീകരിച്ച വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ.

“17 വർഷത്തിനുശേഷം ഞാൻ റാമോജി ഫിലിം സിറ്റി സന്ദർശിച്ചു..ഉദയനാണ് താരം, എന്റെ ആദ്യ സിനിമ. ഞാൻ ഇപ്പോഴും ഈ വ്യവസായത്തിൽ നിലനിൽക്കുന്നതിന് ദൈവത്തിന് നന്ദി..ധാരാളം ഓർമ്മകൾ… എല്ലാ സിനിമാ പ്രേമികളും ഇപ്പോഴും ആ സിനിമ ഓർക്കുന്നുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. 17 വർഷങ്ങൾക്ക് ശേഷം ഞാൻ ദുൽഖറിനെ നായകനാക്കി സംവിധാനം ചെയ്യുന്നു. സർവശക്തന് ‘സല്യൂട്ട്’ !!!’- റോഷൻ ആൻഡ്രൂസ് കുറിച്ചു.

റോഷൻ ആൻഡ്രൂസിന്റെ വരാനിരിക്കുന്ന മലയാള സിനിമയാണ് ‘സല്യൂട്ട്’. ജനപ്രിയ തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് തിരക്കഥ തയ്യാറാക്കിയ ചിത്രം ഒരു പോലീസ് പശ്ചാത്തലത്തിലുള്ള സിനിമയാണ്. ചിത്രത്തിൽ ദുൽഖർ സൽമാൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

എസ്‌ഐ അരവിന്ദ് കരുണാകരൻ എന്ന വേഷത്തിലാണ് ദുൽഖർ എത്തുന്നത്. ബോളിവുഡ് നടി ഡയാന പെന്റിയാണ് ഈ ചിത്രത്തിലെ നായികയായി അഭിനയിക്കുന്നത്. ഡയാന പെന്റിയുടെ ആദ്യ മലയാള സിനിമ കൂടിയാണ് ‘സല്യൂട്ട്’ . ജനപ്രിയ താരങ്ങളായ ലക്ഷ്മി ഗോപാലസ്വാമി, മനോജ് കെ ജയൻ എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്.

×