മൊഗ്രാൽ പുത്തൂർ: ഒരു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളിൽ വയറിളക്കമുണ്ടാക്കുന്ന റോട്ടാ വൈറസ് ബാധ തടയുന്നതിനുള്ള വാക്സിനേഷനാണ് റോട്ടാ വൈറസ്. ഒന്നര മാസം,രണ്ടര മാസം,മുന്നുരമാസങ്ങളിലാണ് ഈ മരുന്ന് കുട്ടികൾക്ക് നൽകേണ്ടത്. ഇതുമൂലം 40%. വയറിളക്ക രോഗങ്ങളും തടയാൻ സാധിക്കും.
/sathyam/media/post_attachments/HjjwZ8O0m2xTMCtgi7tV.jpg)
മൊഗ്രാൽ പുത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾ,ആരോഗ്യം,അംഗൻവാടി,ആശ പ്രവർത്തകർക്ക് വേണ്ടി പരിശീലന പരിപാടി സംഘടിപ്പിച്ചു.
സി.പി.സി.ആർ.ഐ കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ വെച്ച് നടത്തിയ പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സമീറ ഫൈസൽ ഉദ്ഘാടനം ചെയ്തു.വികസന സ്ഥിരം സമിതി ചെയർമാൻ മുജീബ് കമ്പാർ അദ്ധ്യക്ഷം വഹിച്ചു.
/sathyam/media/post_attachments/AwV9wyQPMkK2r7vfCuQu.jpg)
ഹെൽത്ത് ഇൻസ്പെക്ടർ ബി.അഷ്റഫ് സ്വാഗതം പറഞ്ഞു.
പഞ്ചായത്ത്മെമ്പർമാരായ എസ് എച്ച് ഹമീദ്,അശോകൻ,ലീല എന്നിവർ പ്രസംഗിച്ചു. ഡോ: ഷമീമ തൻവീർ,ജെപിഎച്ചഎൻ രാജി എന്നിവർ ക്ലാസ്സെടുത്തു. ജെ.എച്ച് ഐ സുന്ദരൻ നന്ദിയും പറഞ്ഞു.