സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ റൗഡി ബേബി മേക്കിങ് വീഡിയോ

ഫിലിം ഡസ്ക്
Saturday, March 2, 2019

ധനുഷും സായി പല്ലവിയും തകർത്താടിയ മാരി 2–വിലെ റൗഡി ബേബി എന്ന ഗാനത്തിന്റെ മേക്കിങ് വീഡിയോ റിലീസ് ചെയ്തു. പാട്ടിന്റെ കൊറിയോഗ്രാഫർ പ്രഭുദേവയാണ്. സോഷ്യൽ മീഡിയയിലും യൂട്യൂബിലും ‘റൗഡി ബേബി’ തരംഗമാണ്. തെന്നിന്ത്യൻ ഭാഷകളിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ടഗാനമായും റൗഡി ബേബി മാറി. ധനുഷും ദീയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ധനുഷിന്റെ തന്നെയാണു വരികൾ. യുവൻ ശങ്കർ രാജയുടെതാണ് സംഗീതം.

×