പുതിയ റെക്കോർഡുമായി റൗഡി ബേബി: 71 കോടി കടന്ന് കാഴ്ചക്കാർ: സന്തോഷം പങ്കുവെച്ച് ധനുഷ്

ഫിലിം ഡസ്ക്
Saturday, December 7, 2019

2019ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മ്യൂസിക്കൽ വിഡിയോ എന്ന റെക്കോർഡ് സ്വന്തമാക്കി റൗഡി ബേബി. റിലീസ് മുതൽ റെക്കോർഡിൽ നിന്നും റെക്കോർഡിലേക്കു മുന്നേറുകയാണു ഗാനം. കഴിഞ്ഞ ഡിസംബറിലാണു ചിത്രം പുറത്തിറങ്ങിയത്. ധനുഷാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. അമ്പരപ്പിക്കുന്ന നേട്ടത്തിനും സ്നേഹത്തിനും താരം നന്ദി പറഞ്ഞു.

71 കോടിയിലധികം പേരാണ് ഇതുവരെ യൂ ട്യൂബിൽ മാത്രം വിഡിയോ കണ്ടത്. കൃത്യമായി പറഞ്ഞാൽ 715,631,354 കാഴ്ചക്കാരെയാണ് റൗഡി ബേബി സ്വന്തമാക്കിയിരിക്കുന്നത്.

സായ് പല്ലവിയുടെയും ധനുഷിന്റെയും തകർപ്പൻ ചുവടുവെപ്പാണ് റൗഡിബേബിയെ ആസ്വാദകരുടെ പ്രിയപ്പെട്ട ഗാനമാക്കി മാറ്റിയത്. യുവൻ ശങ്കർരാജയാണു സംഗീതം. ധനുഷിന്റെ വരികൾ. ധനുഷും ദീയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. പ്രഭുദേവയാണു ഗാനത്തിന്റെ കൊറിയോഗ്രാഫി ഒരുക്കിയത്. മലയാളിയുടെ പ്രിയ താരം ടൊവീനോ വില്ലൻ വേഷത്തിൽ എത്തിയ ചിത്രം കൂടിയാണ് മാരി–2.

 

 

×