സ്വിറ്റസർലണ്ടിലെ കള്ളത്തരമില്ലാത്ത കച്ചവടം : വൈറലായ വീഡിയോയുടെ പിന്നിലെ മലയാളി ആരെന്ന് അറിയാമോ?ഞങ്ങളുടെ അന്വേഷണത്തിനൊടുവിൽ അദ്ദേഹത്തെ കണ്ടെത്തി.

ലിനോ ജോണ്‍ പാക്കില്‍
Thursday, November 7, 2019

നമ്മുടെ നാട്ടിൽ ഇന്നൊരു കടതുടങ്ങിയാൽ ആദ്യം സ്ഥാപിക്കുക സി സി ടി വി ക്യാമറകളായിരിക്കും . എന്നാൽ ക്യാമറയും, ജീവനക്കാരനുമൊന്നുമില്ലാത്ത സ്വിറ്റസർലണ്ടിലെ പച്ചക്കറി കടയുടെ വീഡിയോ ഇപ്പോൾ സാമൂഹീക മാധ്യമങ്ങളിൽ ചർച്ചാ വിഷയം ആയി കൊണ്ടിരിക്കുകയാണ്.

ഈ വൈറൽ വീഡിയോയ്ക്കു പിന്നിലെ മലയാളി ആരാണ്?
ഏതെങ്കിലും ഒരു പ്രവാസി മലയാളിയെന്നോ, വളോഗ്ഗർ എന്നോ നിങ്ങൾ വിചാരിച്ചുവെങ്കിൽ നിങ്ങൾക്ക് തെറ്റിപ്പോയി.

കേരളം മറന്നു പോയ കള്ളവും ചതിയും ഇല്ലാത്ത ഈ വിശ്വാസം നിറഞ്ഞ കച്ചവടത്തിന്റെ ,തുറന്ന കടയുടെ വീഡിയോ മലയാളികൾക്കായി പങ്കുവെച്ചത് , പ്രമുഖ വ്യവസായിയും മലയാള ചലചിത്ര ഗാന രചയിതാവുമായ ശ്രീ റോയി പുറമഠം ആണ്.

ഒരു ബിസിനസ്‌ ആവശ്യത്തിന് സ്വിറ്റ്സർലൻഡ് സന്ദർശിച്ചപ്പോഴാണ് തന്നെ വിസ്മയിപ്പിച്ച മറ്റെങ്ങും കണ്ടിട്ടില്ലാത്ത പച്ചകറി കടയുടെ രംഗങ്ങൾ ക്യാമറയിൽ പകർത്തിയത്.
തന്റെ
ഫേസ്സ് ബുക്കിൽ വീഡിയോ പങ്കുവെച്ചു നിമിഷങ്ങൾക്കുള്ളിൽ അത് ജനങ്ങൾ ഏറ്റെടുത്തു.

 

മുന്നാറിൽ ഗ്രീൻലാൻഡ് ചോക്ലേറ്റ് മാൾ, അടിമാലിയിൽ നീലക്കുറിഞ്ഞി ചോക്ലേറ്റ് ഫാക്ടറി, നെടുമ്പാശേരി എയർപോർട്ടിനു സമീപം റോയ്സ്സ് ഗ്രാൻഡ് എന്നീ സ്ഥാപനങ്ങളുടെ സാരഥി ആണ് റോയ് പുറമഠം. ഒരു വ്യവസായി എന്നതിനപ്പുറം മലയാളിക്ക് സുപരിചതിനാകുന്നത് മലയാളിയുടെ സ്നേഹ ഗായിക ജാനകിയമ്മ പാടിയ പാട്ടിന്റെ രചയിതാവെന്ന നിലയിലാണ്.

” അമ്മപ്പൂവിനും ആമ്പൽ പൂവിനും നീ പൂങ്കുരുന്ന് ” പത്തു കല്പന എന്ന ചിത്രത്തിലെ അതി മനോഹരഗാനത്തിന്റെ വരികൾ മലയാളികൾ ഏറ്റു പാടാൻ കൊതിക്കുന്നതാണ്. മലയാളത്തിന് അനവധി ഗാനങ്ങൾ പാടിതന്ന എസ്സ് ജാനകി എന്ന അതുല്യ ഗായിക തന്റെ മ്യൂസിക്ക് കരിയറിലെ അവസാനത്തെ ഗാനം പാടാൻ നിയോഗമായതും ശ്രീ റോയി പുറമഠം എഴുതിയ വരികളിലൂടെ ആണ്.

ശ്രേയഘോഷാൽ ആലപിച്ച ‘ റിതു ശലഭമേ ഇന്നു നീ എവിടെയോ ‘ എന്ന ഹിറ്റ്‌ ഗാനം കാവ്യഭംഗി കൊണ്ട് മലയാളിയുടെ മനം കവർന്ന റോയിയുടെ മറ്റൊരു ഗാനമാണ് .

സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ ക്രിയാത്മകമായ സംഭാവനകൾ നൽകുന്ന ശ്രീ റോയി പുറമഠം, സ്വിറ്റസർലണ്ടിലെ പോലെ ഒരു കട നാട്ടിൽ തുടങ്ങാൻ ആലോചിക്കുന്നുണ്ടോ? എന്ന ആളുകളുടെ കമന്റ് ബോക്സ്സിലെ ചോദ്യത്തിന് നൽകിയ ഉത്തരവും രസകരമായിരുന്നു.

തീർച്ചയായും മഹാബലിയുടെ കേരളത്തിൽ തുടങ്ങാം, നിർഭാഗ്യവശാൽ മഹാബലിമാർ ചവിട്ടി താഴ്ത്തപ്പെടുമ്പോൾ മലയാളികൾ ഇത്തരമൊരു കട കാണാൻ നമ്മുടെ നമ്മുടെ നാടിനു പുറത്തുതന്നെ പോകേണ്ടി വരും.

×