/)
റോയൽ എൻഫീൽഡിന്റെ ഏറ്റവും പുതിയ ആഗോള മോഡലുകളായ ഇന്റർസെപ്റ്റർ ഐ.എൻ.ടി, കോണ്ടിനെന്റൽ ജി.ടി. എന്നീ 650 CC ഇരട്ട എൻജിൻ ബൈക്കുകൾ യു.എ.ഇ വിപണിയിലിറങ്ങി.
റോയൽ എൻഫീൽഡ് 650 ട്വിൻസ് എന്ന പേരിലായാണ് ഇരട്ട സിലിണ്ടറുകളുള്ള ഈ മോഡലുകൾ വിശേഷിപ്പിക്കപ്പെടുന്നത്.
ലോകത്തെ തിരഞ്ഞെടുക്കപ്പെട്ട 10 വിപണികളിലാണ് ആദ്യം ഇവ പുറത്തിറക്കുന്നതെന്നു റോയൽ എൻഫീൽഡിന്റെ ആഗോള മേധാവി അരുൺ ഗോപാൽ പറഞ്ഞു.
ദുബൈയിലെ ആർ.കെ ഗ്ലോബലിന്റെ കീഴിലുള്ള അവന്തി ഓട്ടോമൊബൈൽസ് ആണ് യു.എ.ഇ യിലെ റോയൽ എൻഫീൽഡിന്റെ വിപണന ചുമതല. അൽഖൂസ് 4-ലെ എക്സ്ക്ലൂസീവ് ഷോറൂമിൽ റോയൽ എൻഫീൽഡിന്റെ എല്ലാ മോഡലുകളും അക്‌സെസ്സറികളും ലഭ്യമാണ്.