ലൈവ് ചോക്ലേറ്റ് കിച്ചൺ & ഹോം സിക്കനസ്സ് : റോയ്സ്സ് ഗ്രാൻഡിന്‍റെ പുതിയ ഷോറൂമുകൾ എയർപ്പോർട്ട് റോഡിൽ പ്രവർത്തനം ആരംഭിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: എഴുപതിലധികം വിവിധ രുചികളിലുള്ള ഹോം മെയ്ഡ് ചോക്ലേറ്റുകളുടെയും, മനസിന് കുളിരേകുന്ന അനവധി ഭവന അലങ്കാര വസ്തുക്കളുടെയും അപൂർവമായ കളക്ഷനുകളാണ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിനു സമീപം നെടുമ്പാശേരി -മറ്റൂർ റോഡിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്ന 'റോയ്‌സ് ഗ്രാൻഡ്' എന്ന സ്ഥാപനത്തിലൂടെ ലഭ്യമാകുന്നത്.

Advertisment

publive-image

ഒരു ബിൽഡിങ്ങിൽ തന്നെ 'ലൈവ് ചോക്ലേറ്റ് കിച്ചൻ - ഹോം സിക്ക്നസ്സ്' എന്നീ രണ്ടു സ്ഥാപനങ്ങൾ ആണ് റോയ്‌സ് ഗ്രാൻഡ് തുടക്കം കുറിച്ചിരിക്കുന്നത്. ഈ വിശാലമായ രണ്ട് പുതിയ ഷോറൂമുകളുടെയും ഉൽഘാടനം സുപ്രസിദ്ധ സിനിമാ സംവിധായകൻ ശ്രീ ഭദ്രൻ മാട്ടേൽ നിർവ്വഹിച്ചു.

publive-image

വാക്കുകൾ കൊണ്ട് പറയാൻ കഴിയുന്നതിലും അപ്പുറമാണ് റോയ്‌സ് ഗ്രാൻഡിലെ ചോക്ലേറ്റ് രുചികൾ. നമ്മുടെ നാട്ടിലെ ശുദ്ധമായ കൊക്കോ പഴങ്ങളിൽ നിന്നും ഉൽപാദിപ്പിക്കുന്ന ചോക്ലേറ്റുകൾ അപൂർവമായ ഒരു അനുഭവം തന്നെയാണ് ഓരോ അതിഥികൾക്കും പങ്കു വയ്ക്കുന്നത്.

publive-image

മടങ്ങിയെത്തുന്ന പ്രവാസികളുടെ കയ്യിലെ ചോക്ലേറ്റ് പെട്ടികൾക്കായി തിരയുന്ന വീട്ടിലെ കുരുന്നുകൾക്ക് ഇനി ഓർഗാനിക്ക് ചോക്ലേറ്റുകൾ രുചിക്കാനുള്ള അവസരം ഒരുക്കിയാണ് റോയ്സ്സ് ഗ്രാൻഡ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

publive-image

ഭവന അലങ്കാര വസ്തുക്കളുടെ അപൂർവമായ ഒരു ശേഖരം തന്നെയാണ് ഹോം സിക്ക്നസ്‌ എന്ന സെക്ഷനിൽ ഒരുക്കിയിരിക്കുന്നത്. ഒരു വീടിന് ചാരുത നൽകുന്ന നിരവധി അലങ്കാര ഉൽപ്പന്നങ്ങളും ഹോം സിക്ക്നസിൽ ലഭ്യമാണ്.

publive-image*പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്രീ ഭദ്രൻ മാട്ടേൽ, റോജി എം ജോൺ എം. എൽ. ഏ, റോയ്‌സ് ഗ്രാൻഡെ -യുടെ എം.ഡി ശ്രീ റോയ് പുറമടത്തിനും കുടുംബത്തിനും ഒപ്പം.

ചോക്ലേറ്റിനു പുറമേ മറയൂർ ശർക്കര, മുന്നാറിൽ ഉല്പാദിപ്പിക്കുന്ന വിവിധ തരം തെയിലകൾ , സുഗന്ധ വ്യഞ്ജനങ്ങൾ, കുടം പുളി. ഡ്രൈ ഫ്രൂട്ട്സ്‌ തുടങ്ങി കടൽ കടന്നെത്തുന്ന സഞ്ചാരികൾക്ക് കേരളീയ തനത് ഉത്പന്നങ്ങളുടെ ഷോപ്പിംഗ് അനുഭവം റോയ്സ്സ് ഗ്രാൻഡ് ഷോറൂമുകളിൽ ആസ്വദിക്കാൻ സാധിക്കും.

publive-image

ബഹുമാനപ്പെട്ട റോജി എം ജോൺ എം. എൽ. ഏ , വ്യാപാരി വ്യവസായി സമിതി സെക്രട്ടറി ഡേവിസ്സ് പാത്താsൻ തുടങ്ങി നിരവധി പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

മലയാളികൾക്ക് ഏറ്റവും മധുരമുള്ള ഒരു ദീപാവലി സമ്മാനമായിരിക്കും , കൊച്ചി അന്തരാഷ്ട്രവിമാനത്താവളത്തിനോട് ചേർന്ന് ആരംഭിച്ച റോയ്സ്സ് ഗ്രാൻഡ് എന്ന സ്ഥാപനം എന്ന് ചടങ്ങിൽ എത്തിച്ചേർന്ന വിശിഷ്ട അതിഥികൾക്ക് നന്ദി അർപ്പിച്ച് കൊണ്ട് റോയ്സ്സ് ഗ്രാൻഡ്‌ എം ഡി ശ്രീ റോയി പുറമഠം അഭിപ്രായപ്പെട്ടു.

publive-image

മിതമായ നിരക്കിലും ഏറ്റവും ഗുണനിലവാരത്തോടെയും ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാകുമെന്ന് സ്റ്റോർ മാനേജർ സിബി വർഗ്ഗീസ്സ് ഉത്പന്നങ്ങൾ കസ്റ്റമേർസ്സിന് പരിചയപ്പെടുത്തി അഭിപ്രായപ്പെട്ടു.

വ്യാപാര രംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കുകയും നിരവധി അംഗീകാരങ്ങൾക്ക് അർഹനായിട്ടുമുള്ള ശ്രീ റോയി പുറമഠത്തിന്റെ പുതിയ സംരംഭം ലോകത്തിലെ തന്നെ മികച്ച നഗരങ്ങളിൽ ഒന്നായ കൊച്ചിയുടെ ടൂറിസം സാധ്യതകൾക്ക് കൂടുതൽ ഊർജ്ജം പകരും സംവീധായകൻ ഭദ്രൻ അഭിപ്രായപ്പെട്ടു.

publive-image

വാക്കുകൾക്കും കണക്കുകൾക്കുമപ്പുറം പ്രവർത്തന മികവാണ് എത് ബിസിനസ്സിന്റെയും വിജയരഹസ്യമെന്ന് റോയ്സ്സ് ഗ്രാൻഡ് ഷോറുമകളുടെ പുതിയ തുടക്കം ബിസിനസ്സ് ലോകത്തോട് പങ്കുവെയ്ക്കുന്നത്.

royce grande roy puramadom roji m john MLA organic choclates live chocolate kitchen bhadran mattel
Advertisment