Advertisment

ഹജ്ജ് വളണ്ടിയർമാരെ ആർ എസ് സി ആദരിച്ചു .

New Update
മക്ക:  ആർ എസ് സി ഹജ്ജ് വളണ്ടീയർ കോറിന്റെ നേത്രത്വത്തിൽ  ഈ വർഷത്തെ ഹജ്ജ് സേവനത്തിനി റങ്ങിയ  വളണ്ടീയർമാരെ അനുമോദിക്കുന്നതിന്  വേണ്ടി ആദരവ് സംഗമം സംഗമം സംഘടിപ്പിച്ചു .
Advertisment
publive-image
നാഷനൽ കോഡിനേറ്റർ റാഷിദ്‌ മാട്ടൂൽ ഉൽഘാടനം ചെയ്യുന്നു 
സിത്തീൻ അൽ റയ്യാൻ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ മുഖ്യ രക്ഷാധികാരി ടി എസ് ബദറുദ്ധീൻ തങ്ങൾ അധ്യക്ഷനായിരുന്നു . ആർ എസ്  സി സൗദി നാഷണൽ വളണ്ടീയർ ചീഫ് കോഡിനേറ്റർ റാഷിദ്‌ മാട്ടൂൽ സംഗമം ഉൽഘാടനം ചെയ്തു .
കിങ്ങ് അബ്ദുള്ള  മെഡിക്കൽ സിറ്റി ബ്ലഡ് ഡിപ്പാർട്ട്മെ ന്റ്  പ്രതിനിധികളായ ഉസ്താദ് അൽ വലീദ് അൽ ഉസൈൽ  , ജംഷാദ് താമരശ്ശേരി എന്നിവർ മുഖ്യാതിഥിക ളായിരുന്നു .
 
ചീഫ് കോഡിനേറ്റർ ഉസ്മാൻ കുറുകത്താണി ആദരവ് പ്രഭാഷണം നടത്തി .വളണ്ടീയർമാർക്ക് സർട്ടിഫിക്കറ്റും തെരെഞ്ഞടുത്ത വളണ്ടീയർമാർക്ക് ഉപഹാരവും നൽകി .അസീസിയ വളണ്ടീയർ ക്യാമ്പിൽ പ്രവർത്തിച്ച വളണ്ടീ യർമാരെ സംഗമത്തിൻ സ്നേഹോപഹാരം നൽകി ആദരിച്ചു .
കിങ്ങ്  അബ്ദുള്ള മെഡിക്കൽ സിറ്റി ബ്ലഡ് ബാങ്ക് ഡിപ്പാർ ട്ട്മെന്റിന് സംഗമത്തിൽ പ്രത്യേക ഉപഹാരം നൽകി .ബ്ലഡ്‌ ഡൊണേഷൻ  ക്യാമ്പ് സംഘാടനത്തിനു ആർ എസ് സി മക്ക ഘടകത്തിനുള്ള അവാർഡ് ബ്ലഡ്‌ ബാങ്ക്  പ്രതിനി ധികളിൽ നിന്നും  നേതാക്കൾ ഏറ്റു വാങ്ങി .
 
മുൻ വർഷങ്ങളിൽ  ആർ എസ് യുടെ നേത്രത്വത്തിൽ മെഡിക്കൽ സിറ്റിയുമായി സഹകരിച്ചു  ബ്ലഡ് ഡൊണേ ഷൻ  ക്യാമ്പ് സംഘടിപ്പിച്ചിരുന്നു  .ഈ വർഷവും ആർ എസ് സി നടത്തിയ ബ്ലഡ് ഡൊണേഷൻ  ക്യാമ്പ് പ്രശംസ നീയമാണെന്നും തുടർന്നും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും  അവാർഡ് നൽകി കൊണ്ട്  ബ്ലഡ് ബാങ്ക് പ്രതിനിധികൾ അഭിപ്രായപ്പെട്ടു .
വളണ്ടീയർമാർ അവരുടെ ഹജ്ജ് സേവന  അനുഭവങ്ങൾ പങ്കുവെച്ചു .വലീദ് അൽ ഉസൈൽ ,ജംഷാദ് താമരശ്ശേരി ഷാഫി ബാഖവി ,സൽമാൻ വെങ്ങളം  .ശിഹാബ് കുറുകത്താണി എന്നിവർ പ്രസംഗിച്ചു .
യാസിർ സഖാഫി ,അബ്ദുൽ ഗഫൂർ ,ഖയ്യൂം ഖാദിസിയ്യ നാസർ തച്ചോമ്പൊയിൽ ,ഷബീർ ,മുഈനുദ്ധീൻ,എന്നിവർ സംബന്ധിച്ചു മുസ്തഫ പട്ടാമ്പി സ്വാഗതവും ഇസ്ഹാഖ് ഫറോഖ് നന്ദിയും പറഞ്ഞു 
 
Advertisment