സകാക്ക: രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) അൽജൗഫ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സാഹിത്യോത്സവിന് സകാക്ക വേദിയായി. ആർ.എസ്.സി. സെൻട്രൽ ചെയർമാൻ സൈനുൽ ആബിദ് മുസ്‌ലിയാർ അധ്യക്ഷത വഹിച്ച വേദിയിൽ ഐ. സി.എഫ്. നാഷണൽ സർവീസ് സെൽ സെക്രട്ടറി അബ്ദുറഷീദ് സഖാഫി മുക്കം ഉൽഘാടനം ചെയ്തു. കലക്കും സാഹിത്യത്തിനും വളരെ പ്രാധാന്യം നൽകിയിട്ടുള്ള മതമാണ് ഇസ്ലാം, സർഗ സിദ്ധികൾ ധാർമികപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമ്പോഴാണ് സാർത്ഥകമാകുന്നെതെന്നു ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു. അഞ്ച് യൂണിറ്റുകളിൽ നിന്നായി നിരവധി പ്രതിഭകൾ മാറ്റുരച്ചു.
/sathyam/media/post_attachments/OdZjH1WAUotZOrbzitoU.jpg)
ഗാര യൂണിറ്റ് ജേതാക്കൾ ആയി ഷാഹിദ് മുക്കത്തെ കലാപ്രതിഭയായി തിരഞ്ഞെടുത്തു.
ഐ. സി. എഫ്, ആർ.എസ്.സി. പ്രവർത്തകരുടെ സജീവ സാന്നിദ്ധ്യവും കലാപ്രകടനങ്ങളും സാഹിത്യോത്സവിന് കൊഴുപ്പേകി.ഫെബ്രുവരി 7 ന് ജിദ്ദയിൽ നടക്കുന്ന നാഷണൽ സാഹിത്യോ ത്സവ് ത്തിന് വിജയികളെ പങ്കെടുപ്പിക്കും എന്ന് സംഘാടകർ അറിയിച്ചു. ശിഹാബ് മാസ്റ്റർ, ഹബീബ് റഹ്മാൻ തുടങ്ങിയ സെൻട്രൽ നേതാക്കൾ പരിപാടിയിൽ സംബന്ധിച്ചു.
കൺവീനർ ഹുസൈൻ കായംകുളം സ്വാഗതവും നിസാർ ചിറമംഗലം നന്ദിയും പറഞ്ഞു.
/sathyam/media/post_attachments/o6UPuOKNzrhDRXNKAU8e.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us