ദമ്മാം: ഇന്ത്യയിലെ സംഘപരിവാര ഫാഷിസ്റ്റുകൾ നടത്തിക്കൊ ണ്ടിരിക്കുന്ന ന്യുനപക്ഷ വേട്ടക്കും തല്ലിക്കൊലക്കുമെതിരെ ജനങ്ങൾ പ്രതിരോധം തീർക്കണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
/sathyam/media/post_attachments/BstBCD2EqXkBfwXV0F2R.jpg)
ജനാതിപത്യ മതേതര ഇന്ത്യയിൽ സർവ്വ മത ജന വിഭാഗങ്ങളും സാഹോദര്യത്തോടെ ജീവിച്ചച്ചുകൊണ്ടിരിക്കുമ്പോൾ ആർഎസ് എസ് ജനങ്ങളെ ഭിന്നിപ്പിച്ച് അതികാരത്തിലേറി. ഇനി അവർ രാജ്യത്ത് ചോരപ്പുഴ ഒഴുക്കുന്നതിന്റെ ഭാഗമായി മുസ്ലിം പിന്നോക്ക ജന വിഭാഗങ്ങളെ ആക്രമിക്കുകയും തല്ലിക്കൊല്ലു കയും ചെയ്യുന്നു. ഭരണഘൂടം കരിനിയമങ്ങൾ ചാർത്തി ജനങ്ങ ളെ വേട്ടയാടിക്കൊണ്ടുമിരിക്കുന്നു.
പിന്നാക്ക വിഭാഗത്തിന്റെ സംരക്ഷകരെന്നു പറഞ്ഞു വോട്ടു നേടി വിജയിച്ച പാർട്ടികളുടെ പ്രതിനിധികൾ സംഘ്പരി വാരത്തെ ഭയന്നോ അവരോട് കൂറ് പുലർത്തിയോ മാളത്തി ലൊളിച്ചിരിക്കുകയാണ്. ഇരകളെ സഹായിക്കാൻ ആരുമില്ലാത്ത ഈ അവസരത്തിൽ ഇന്ത്യയിലെ എൺപത്തിയഞ്ചു ശതമാനം വരുന്ന പിന്നാക്ക ജനവിഭാഗങ്ങൾ സ്വയം സംരക്ഷണത്തിനും ജനാതിപത്യവും മതേതരത്വവും സംരക്ഷിക്കാനും ദുഷ്ടശക്തികൾ ക്കെതിരെ പ്രതിരോധ രംഗത്ത് വരണമെന്നും ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് മൻസൂർ ആലംകോട് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുബൈർ നാറാത്ത് പ്രവർത്തന റിപ്പോർട്ടവതരിപ്പിച്ചു. നാസർ പാലക്കാട് സ്വാഗതവും , തൗഫീഖ് ചിറയിൻ കീഴ് നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us