പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ ആര്‍എസ്എസ് - എസ്ഡിപിഐ സംഘര്‍ഷം; ഒരാൾക്ക് വെട്ടേറ്റു

New Update

publive-image

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ ആര്‍എസ്എസ്, എസ്ഡിപിഐ സംഘര്‍ഷത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു. എലപ്പുള്ളി പട്ടത്തലച്ചി സ്വദേശി സക്കീര്‍ഹുസൈനാണ് പരിക്കേറ്റത്. വൈകീട്ട് ആറരയോടെയാണ് സംഭവം. ബൈക്കിലെത്തിയ സംഘമാണ് വെട്ടിപരിക്കേല്‍പ്പിച്ചത്.

Advertisment

നേരത്തെ ബിജെപി പ്രവര്‍ത്തകനായ സഞ്ജിത്തിനെ വെട്ടിയ കേസില്‍ പ്രതിയാണ് സക്കീര്‍ഹുസൈന്‍. ഇതിന്‍റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു. കൈക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ സക്കീര്‍ ഹുസൈനെ കൊയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് പ്രവര്‍ത്തകരായ സഞ്ജിത്, സുദര്‍ശന്‍, ഷിജു, ശ്രീജിത്ത് എന്നിവര്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി. മേഖലയില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്.

NEWS
Advertisment