New Update
Advertisment
കരിമണ്ണൂര്‍:ഇടുക്കി ജില്ലാ റഗ്ബി അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ കരിമണ്ണൂർ സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ റഗ്ബി കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സജി മാത്യു, കോച്ച് അനസ്സ് മലപ്പുറത്തിന് ബോൾ കൈമാറി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. റഗ്ബി അസ്റ്റോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ജോർജ് കെ.റ്റി., രക്ഷാധികാരി ജോയി അഗസ്റ്റിൻ, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ജിനോ ജോർജ് എന്നിവർ പങ്കെടുത്തു.