മോസ്കൊ: സോവ്യറ്റ് കാലഘട്ടത്തില്‍ നിലനിന്ന വിവിധ ബഹുമതികള്‍ പുനസ്ഥാപിക്കാന്‍ റഷ്യന്‍ സര്‍ക്കാര്‍ തയാറെടുക്കുന്നു. പത്തോ അതില്‍ കൂടുതലോ കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന സ്ത്രീകള്‍ക്ക് നല്‍കിവന്നിരുന്ന 'മദര്‍ ഹീറോയിന്‍' പുരസ്കാരമാണ് ഇതിലൊന്ന്. പത്താമത്തെ കുട്ടിക്ക് ഒരു വയസ്സ് തികയുമ്പോളാണ് പുരസ്കാരം നല്‍കുക.
സംഘട്ടനങ്ങളിലോ ഭീകരാക്രമണങ്ങളിലോ ഏതെങ്കിലും കുട്ടി മരണപ്പെട്ടാലും അമ്മക്ക് 'മദര്‍ ഹീറോയിന്‍' ബഹുമതി നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
യുദ്ധം, പകര്‍ച്ചവ്യാധികള്‍ എന്നിവ കാരണം രാജ്യം ജനസംഖ്യയില്‍ കുറവ് നേരിടുന്നത് തടയാനാണ് നീക്കം. രണ്ടാം ലോക യുദ്ധത്തെ തുടര്‍ന്ന് രാജ്യത്തെ ജനസംഖ്യ കുത്തനെ കുറഞ്ഞപ്പോള്‍ സോവിയറ്റ് നേതാവ് ജോസഫ് സ്ററാലിന്‍ പ്രഖ്യാപിച്ച പുരസ്കാരമാണിത്. 1944ല്‍ ആയിരുന്നു പുരസ്കാരം നല്‍കി തുടങ്ങിയത്. 1991ല്‍ സോവിയറ്റ് യൂണിയല്‍ തകര്‍ന്നപ്പോള്‍ ഇത് നിര്‍ത്തുകയായിരുന്നു.