ന്യൂസ് ബ്യൂറോ, പത്തനംതിട്ട
 
                                                    Updated On
                                                
New Update
ശബരിമല: തുലാമാസ പൂജകള്‍ക്കായി ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട നാളെ വൈകിട്ട് 5 ന് തുറക്കും.. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും.
Advertisment
/sathyam/media/post_attachments/gp1f7qljgSlOymu7RVDR.jpg)
തുടര്‍ന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെയും നട തുറക്കും. നാളെ പൂജകളില്ല. തുലാം ഒന്നായ വെള്ളിയാഴ്ച രാവിലെ 5 ന് നട തുറന്ന് നിര്‍മ്മാല്യവും അഭിഷേകവും നടത്തും. തുടര്‍ന്ന് നെയ്യഭിഷേകവും പതിവ് പൂജകളും ഉണ്ടാകും.22ന് രാത്രി 10 ന് നട അടയ്ക്കും.
പൂജാവിധികള്‍ നേരിട്ട് മനസിലാക്കുന്നതിനും ഒരു മാസം അയ്യപ്പ സന്നിധിയില്‍ ഭജനമിരിക്കാനുമായി ശബരിമലയിലെ നിയുക്ത മേല്‍ശാന്തി തിരൂര്‍ തിരുവായ അരീക്കരമനയില് എം.കെ. സുധീര്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തി ആലുവ പുളിയനം പാറക്കടവ് മടവന മനയില്‍ എം.എസ്. പരമേശ്വരന് നമ്പൂതിരിയും ഇരുമുടുക്കെട്ടുമായി നാളെ മല കയറും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us