New Update
/sathyam/media/post_attachments/uAokN72qCKUE0hbclIbR.jpg)
പത്തനംതിട്ട: മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രം ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്കാണ് നട തുറക്കുന്നത്. നാളെ രാവിലെ നാല് മണി മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം നടത്താം.
Advertisment
ജനുവരി 14നാണ് മകരവിളക്ക്. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്കു മാത്രമാണ് പ്രവേശനം. 20ന് രാവിലെ 6.30ന് നട അടയ്ക്കും. ദിവസം 5000 പേര്‍ക്കാണ് പ്രവേശനം. 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവരെ മാത്രമേ ദര്‍ശനത്തിനായി പമ്ബയിലേക്കു പോകാന്‍ അനുവദിക്കൂ. മകരവിളക്കിന് നിലയ്ക്കലില്‍ ആന്റിജന്‍ പരിശോധനാ സൗകര്യം ഉണ്ടായിരിക്കില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us