ശബരിമല അപകടം , ഇന്ധനം ലാഭിക്കാൻ ഡ്രൈവർ വാഹനം ന്യൂട്രലിൽ ഇട്ടതുകൊണ്ട്, കേസെടുത്ത് പോലിസ്

New Update

publive-image

പത്തനംതിട്ട; ശബരിമല റൂട്ടില്‍ വരുന്ന വാഹനങ്ങള്‍ക്ക് മോട്ടാര്‍ വാഹന വകുപ്പ് ചില നിർദേശങ്ങൾ നൽകാറുണ്ടെങ്കിലും പലരും ഇത് അനുസരിക്കാറില്ല. ഇത്തരത്തിലുണ്ടായ ഒരു അപകടമായിരുന്നു ഇലവുങ്കലില്‍ ചൊവ്വാഴ്ചയുണ്ടായത്. ഇറക്കം ന്യൂട്രലില്‍ ഇറങ്ങുമ്പോള്‍ എയര്‍ ബ്രേക്കിന്റെ ഡ്രമ്മില്‍ എയര്‍ ഗണ്യമായി കുറയും. ഇങ്ങനെ കുറയുമ്പോള്‍ ബ്രേക്ക് കിട്ടാതെ വരും. ഇലവുങ്കലില്‍നിന്ന് ഇറക്കം തുടങ്ങിയപ്പോള്‍ തന്നെ ഈ ബസ് ന്യൂട്രലില്‍ ആയെന്നുവേണം കരുതാനെന്നാണ് പത്തനംതിട്ട ആര്‍.ടി.ഒ. എ.കെ. ദിലു പ്രതികരിച്ചു.

Advertisment

അപകട ശേഷം നടത്തിയ പരിശോധനയിൽ ബസ് ന്യൂട്രലില്‍ ആയിരുന്നു. എയര്‍ ഡ്രമ്മില്‍ എയറും ഇല്ലായിരുന്നു. ബ്രേക്ക് കിട്ടാതായപ്പോള്‍ വലതുവശത്തേക്ക് പരമാവധി ഒതുക്കാനാണ് ഡ്രൈവര്‍ ശ്രമിച്ചത്. ഈ വശത്തെ കൈയാലയില്‍ ഇടിപ്പിച്ച് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അതിവേഗം ഉരുണ്ട് കുഴിയിലേക്ക് വീഴുകയാണുണ്ടായത്.

അപകടത്തിപ്പെട്ട ബസിന്റെ വാതില്‍ ഭാഗം അടിവശത്ത് ആകാതിരുന്നതാണ് പരിക്കേറ്റവരെ പുറത്തെടുക്കാന്‍ സഹായകമായത്. വടശ്ശേരിക്കര റൂട്ടില്‍ ഇലവുങ്കല്‍ വരെയുള്ള ഭാഗത്ത് ഏകദേശം കൊടുംവളവുകള്‍ ഉള്‍പ്പെടെ ഇരുപത്തിയഞ്ചോളം വളവുകളും, എരുമേലി റൂട്ടില്‍ ഇലവുങ്കല്‍ വരെയുള്ള ഭാഗത്ത് ഇരുപതോളം വളവുകളുമാണുള്ളത്. നിലയ്ക്കല്‍ മുതല്‍ പമ്പവരെ വേറെയും. ഇത്രയും ഭാഗങ്ങളില്‍ സീസണ്‍ സമയത്ത് അപകടമുന്നറിയിപ്പ് ബോര്‍ഡുകളും വയ്ക്കാറുണ്ടെങ്കിലും സീസണ്‍ കഴിയുമ്പോള്‍ ഇവ എടുത്ത് മാറ്റാറാണ് പതിവ്.

Advertisment