ശബരിമലയിൽ വിവിധ വകുപ്പുകളുടെ ശുചിത്വ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന പരിശീലന പരിപാടി സന്നിധാനത്തിന് സമീപമുള്ള വനംവകുപ്പ് ഇൻസ്പെക്ഷൻ ബംഗ്ലാവിൽ സംഘടിപ്പിച്ചു.തേക്കടി എക്കോളജിസ്റ്റ് ഡോ രമേശ്, വന്യ ജീവി ഫോട്ടോഗ്രാഫർസി. സുനിൽ കുമാർ എന്നിവർ ക്ലാസ്സ് നൽകി.
മകര മണ്ഡലവിളക്ക് ഒരുക്കങ്ങൾ എല്ലാം വനം വകുപ്പ് പൂർത്തീകരിച്ചു. പെരിയാർ ടൈഗർ റിസർവ് വെസ്റ്റ് ഡിവിഷൻ പമ്പാ റേഞ്ചിന്റെ പരിധിയിലാണ് ശബരിമല ക്ഷേത്രവും പരിസരവും സ്ഥിതിചെയ്യുന്നത്. ഫോറസ്റ്റിന്റെ അധികാരപരിധിയിൽ വരുന്ന രണ്ട് കാനന പാതകളാണ്ശബരിമലയിൽ എത്താൻ കഴിയുന്ന സത്രം, അഴുതക്കടവ് എന്നിവ. ഈ രണ്ടു പാതയിലും അയ്യപ്പഭക്തരുടെ സുരക്ഷ മുൻനിർത്തി എല്ലാ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
പമ്പ-കാനനപാതയിൽ അഴുതകടവ്, കല്ലിടാംകുന്ന്, വെള്ളാരംചെറ്റ, വള്ളിത്തോട്, പുതുശ്ശേരി, കരിമല ചെറിയാനവട്ടം, വലിയാനവട്ടം എന്നീ എട്ടു താവളങ്ങളിൽ അയ്യപ്പഭക്തർക്ക് കിടക്കാനുള്ള വിരികളും മറ്റു സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ വന്യമൃഗ സാന്നിധ്യ മറിയാൻ നിരീക്ഷണ ക്യാമറകൾ, 150 ലധികം ഇക്കോ ഗാർഡുകൾ എന്നിവയുമുണ്ട്. 88 പ്രശ്നബാധിത പന്നികളെ മാറ്റിയിട്ടുണ്ട്. 75 ഫോറസ്റ്റ് പരിശീലനാർഥികളെയും വിന്യസിച്ചിട്ടുണ്ട്.
ഡ്യൂട്ടി മജിസ്ട്രേറ്റ് പ്രമോദ്,പത്തനംതിട്ട വെസ്റ്റ് ഡപ്യൂട്ടി ഡയറക്ടർ കെ. വി.ഹരികൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ ദിനേശ് കുമാർ, പമ്പ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജി. അജികുമാർ, സന്നിധാനം എസ്എഫ്ഓ രാജീവ് രഘുനാഥ്, കൺസർവേഷൻ ബയോളജിസ്റ്റ് ഡോ.രമേഷ്, ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങിയവർ പങ്കെടുത്തു.