New Update
/sathyam/media/media_files/5HJ96cVkVEtCSkfrtWuH.jpg)
ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി നട തുറന്ന ഇന്നലെ ശബരിമലയില്‍ പതിനെട്ടാംപടി ചവിട്ടി ദര്‍ശനം നടത്തിയത് 32,751 തീര്‍ഥാടകര്‍. അവധി ദിവസമായതിനാല്‍ വലിയ തിരക്കാണ് ഇന്നും പ്രതീക്ഷിക്കുന്നത്.
നിത്യപൂജകള്‍ ഇന്ന് നിര്‍മ്മാല്യത്തിന് ശേഷം ആരംഭിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാന്‍ മകരവിളക്ക് തീര്‍ഥാടനകാലത്ത് വെര്‍ച്വല്‍ ക്യൂ വഴിയുള്ള ബുക്കിംഗ് 80,000മായി കുറച്ചിരുന്നു. 10,000മാണ് സ്പോട്ട് ബുക്കിംഗ്.