ശബരിമലയിൽ ഭക്തരുടെ ഒഴുക്ക്; ഇന്നലെ മാത്രം എത്തിയത് അരലക്ഷത്തോളം ഭക്തർ

കഴിഞ്ഞ ദിവസം അയ്യപ്പ ഭക്തർക്ക് വേണ്ടി കാനന പാത തുറന്നു നൽകിയിരുന്നു.

New Update
sabarimala melshanthi.jpg

പത്തനംതിട്ട: കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ശബരിമലയിൽ ഭക്തരുടെ ഒഴുക്ക്. ഇന്നലെ മാത്രം 38,000 ഭക്തർ ദർശനം നടത്തി. ഇന്നും അര ലക്ഷത്തോളം ഭക്തർ ദർശനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ആദ്യ മൂന്ന് ദിവസത്തിനിടെ ദർശനത്തിനെത്തിയത് 1,61,789 ഭക്തരായിരുന്നു. വെർച്വൽ ക്യൂ മുഖേന ബുക്കിംഗിലൂടെ എത്തിയത് 37,848 -ത്തോളം ഭക്തരും. പുൽമേടിലൂടെ 94 അയ്യപ്പന്മാരും സന്നിധാനത്ത് ദർശനത്തിനെത്തി.

Advertisment

കഴിഞ്ഞ ദിവസം അയ്യപ്പ ഭക്തർക്ക് വേണ്ടി കാനന പാത തുറന്നു നൽകിയിരുന്നു. ഇതുവരെ വന്യമൃഗങ്ങളുടെ ശല്യമോ മറ്റെന്തെങ്കിലും തരത്തിലുള്ള പരാതികളോ ഉണ്ടായിട്ടില്ല. വരും ദിവസങ്ങളിൽ സന്നിധാനത്തേക്കുള്ള ഭക്തരുടെ എണ്ണം വർദ്ധിക്കുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ.

കാനനപാതയിൽ 50-ഓളം ഉദ്യോഗസ്ഥരെ നിയമിച്ച് വനംവകുപ്പ് സുരക്ഷ ഉറപ്പു വരുത്തുന്നുണ്ട്. അതേസമയം മണ്ഡലകാലം ആരംഭിച്ചതോടെ കലാകായിക സംഘങ്ങൾ സന്നിധാനത്ത് ശാസ്താ ഓഡിറ്റോറിയത്തിൽ കലാപരിപാടികൾ അവതരിപ്പിക്കാനെത്തി.

sabarimala-season
Advertisment