ശബരിമലയിൽ തിരക്ക് തുടരുന്നു; ഇന്നലെ മാത്രം മല ചവിട്ടിയത് 90,000 ത്തിലധികം ഭക്തജനങ്ങൾ

New Update
sabarimala

ശബരിമല: ശബരിമലയിൽ തിരക്ക് തുടരുന്നു. അവധി ദിവസമായ ഇന്നലെ 90,792 പേരാണ്  പതിനെട്ടാം പടി കയറിയത്. സമാനമായ തിരക്ക് ഇന്നും ഉണ്ടാകുമെന്നാണ് കരുതുന്നത്. വെർച്വൽ ക്യൂ ബുക്കിങ്ങ് ഇന്നും പൂർണമാണ്. തീർത്ഥാടകരുടെ ക്യു മരക്കൂട്ടം വരെ നീണ്ടു.

Advertisment

അതേസമയം മകരവിളക്ക് ഉത്സവത്തിന്‌ ശബരിമല നട തുറക്കുമ്പോൾ പമ്പ മുതൽ സന്നിധാനം വരെ അയ്യപ്പൻമാർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. വലിയ ഭക്തജനപ്രവാഹത്തിനിടയിലും സന്നിധാനത്തെ സുരക്ഷാ സംവിധാനങ്ങൾ മികച്ചതാണെന്ന് ദേവസ്വം ബോർഡ് ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

Advertisment