New Update
/sathyam/media/post_banners/drJsozFFIWbPMGyOtgpj.jpg)
ശബരിമല: ശബരിമലയിൽ തിരക്കേറുന്നു. ഇന്നലെയാണ് ഏറ്റവും കൂടുതൽ തീർഥാടകർ എത്തിയത്. 70,000-ത്തിലധികം ഭക്തരാണ് ഇന്നലെ മാത്രം ശബരിമലയിൽ എത്തിയതെന്നാണ് കണക്ക്. ഇന്നും തിരക്ക് കൂടും. ഇന്ന് 60000ലധികം തീർഥാടകരാണ് വെർച്യുൽ ക്യു വഴി ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്.
Advertisment
തിരക്കേറുന്ന സാ​ഹചര്യത്തിൽ ജാ​ഗ്രത പുലർത്താനും നിർദ്ദേശമുണ്ട്. കഴിഞ്ഞ ദിവസത്തെ മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിൽ പമ്പാ സ്നാനത്തിന് ജാഗ്രതാ ജാഗ്രതാ നിർദ്ദേശമുണ്ട്.
ബുക്ക് ചെയ്ത തീർത്ഥാടകർക്കൊപ്പം സ്പോട്ട് ബുക്കിം​ഗ് വഴിയും തീർത്ഥാടകരെത്തും. തിരക്ക് കണക്കിലെടുത്ത് തീർത്ഥാടനത്തിനെത്തുന്ന കുട്ടികൾക്ക് വേണ്ടി പ്രത്യേക സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.