ശബരിമല: അച്ഛന്റെ കൈപിടിച്ച് അയ്യനെ കാണാൻ മലചവിട്ടി സന്നിധാനത്തെത്തിയ കുട്ടിഅയ്യപ്പൻ കൃഷ്ണ ആണിപ്പോൾ താരം. ബംഗളൂരുവിൽ നിന്നും അച്ഛനൊപ്പമാണ് 11 മാസം പ്രായമുള്ള കൃഷ്ണ എന്ന ആൺകുട്ടി അയ്യപ്പ ദർശനത്തിനായി സന്നിധാനത്തെത്തിയത്.
/sathyam/media/media_files/a1Na6j8YEv6tvfZ0dZCM.jpeg)
തിങ്കളാഴ്ച വൈകിട്ടായിരുന്നു അച്ഛൻ ഭീമാ ശേഖറിനും ചേച്ചി നാല് വയസുകാരി കൃഷ്ണവേണിക്കും ഒപ്പം കൃഷ്ണ പതിനെട്ടാം പടി കയറിയത്. കൃഷ്ണയുടെ അമ്മ മഹേശ്വരി നിലയ്ക്കൽ ഗസ്റ്റ് ഹൗസിൽ കുഞ്ഞിന്റെ വരവും കാത്തിരിക്കുകയാണെന്ന് അച്ഛൻ പറഞ്ഞു. തനിക്ക് ആൺകുട്ടി ജനിച്ചാൽ പതിനെട്ടാം പടി ചവിട്ടിക്കാം എന്ന പ്രാർഥനയുടെ പുണ്യമാണിതെന്ന് അദ്ദേഹം പറഞ്ഞു.