ശബരിമലയിൽ അനിയന്ത്രിത തീർത്ഥാടക തിരക്ക്; മലചവിട്ടാതെ ഭക്തർ മടങ്ങുന്നു

New Update
sabarimala

പത്തനംതിട്ട: ശബരിമലയിൽ അനിയന്ത്രിത തീർത്ഥാടക തിരക്ക്. മലചവിട്ടാതെ പല ഭക്തരും മടങ്ങി. പന്തളത്ത് നെയ്ത്തേങ്ങ ഉടച്ചായിരുന്നു മടക്കം. 

Advertisment

തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും എത്തുന്ന തീർത്ഥാടകരാണ് സന്നിധാനത്തെത്താനാകാതെ പന്തളത്ത് നിന്നും മടങ്ങിയത്. ദർശനം കിട്ടാതെ തിരികെ മടങ്ങുന്നവരിൽ മലയാളികളുമുണ്ട്. മണിക്കൂറുകളോളം കാത്തിരുന്നിട്ടും മല ചവിട്ടാനാകാതെയായതോടെയാണ് ഭക്തർ മടങ്ങിപ്പോകുന്നത്.

നിലയ്ക്കലിലും പമ്പയിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പൊലീസ് വിന്യാസം ഫലപ്രദമല്ലെന്നും പരാതിയുണ്ട്‌. പമ്പയിൽ നിന്നും പത്ത് മിനിറ്റിൽ രണ്ട് ബസ് എന്ന നിലയിലാണ് കെഎസ്ആർടിസി ബസുകൾ കടത്തി വിടുന്നത്.

Advertisment