New Update
പത്തനംതിട്ട: ശബരിമല ക്ഷേത്രനട തുറന്നു. വിഷു പൂജകൾക്കായാണ് തുറന്നത്. മേൽശാന്തി വി.കെ. ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിയിച്ചു. ഞായറാഴ്ച്ച പുലർച്ചെ മുതലാണ് ഭക്തർക്ക് പ്രവേശനം അനുവദിക്കുന്നത്.
വെർച്ച്വൽ ക്യൂ വഴി ബുക്ക് ചെയ്ത 10,000 പേർക്ക് വീതമാണ് പ്രതിദിനം ദർശനത്തിന് അനുമതി നൽകുന്നത്. രണ്ട് ഡോസ് കോവിഡ് വാക്സിനെടുത്തവർക്ക് ദർശനത്തിനെത്താം. രണ്ട് ഡോസ് വാക്സിൻ എടുക്കാത്തവർ 48 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ പരിശോധന നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതണം.