കൊറോണ മുക്തനായി സച്ചിന്‍ ആശുപത്രി വിട്ടു; വീട്ടില്‍ പരിപൂര്‍ണ വിശ്രമം വേണമെന്ന് അറിയിച്ച്‌ താരം

New Update

മുംബയ്: ക്രിക്ക‌റ്റ് ഇതിഹാസം സച്ചിൻ ടെൻഡുൾക്കർ ആശുപത്രി വിട്ടു. ആറ് ദിവസത്തെ മുംബയിലെ ആശുപത്രി വാസത്തിന് ശേഷമാണ് സച്ചിൻ വീട്ടിലെത്തുന്നത്. വീട്ടിൽ പരിപൂർണ വിശ്രമം ആവശ്യമാണെന്നും തന്നെ ചികിത്സിച്ച ആരോഗ്യപ്രവർത്തകർക്ക് നന്ദി പറയുന്നതായും സച്ചിൻ ട്വി‌റ്ററിലൂടെ അറിയിച്ചു. ഒപ്പം തന്റെ ആരാധകർക്കും സച്ചിൻ നന്ദി പറഞ്ഞു.

Advertisment

publive-image

മാർച്ച്‌ 27നാണ് സച്ചിന് കൊവിഡ് സ്ഥിരീകരിച്ചത്. വീട്ടിൽ തന്നെ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന താരം ആറ് ദിവസത്തിന് ശേഷം ഡോക്‌ടർമാരുടെ നിർദ്ദേശപ്രകാരം ആശുപത്രിയിലേക്ക് മാറി. പിന്നീട് നില മെച്ചപ്പെട്ടതോടെയാണ് ഇന്ന് വീട്ടിലേക്ക് തിരികെയെത്തിയത്. കഴിഞ്ഞ ഒരു വർഷത്തോളമായി കൊവിഡിനെതിരെ പൊരുതുന്ന ആരോഗ്യ പ്രവർത്തകരെയും ഡോക്‌ടർമാരെയും സച്ചിൻ അഭിനന്ദിച്ചു.

Advertisment