അൽ കോബാർ : കഴിഞ്ഞ വ്യാഴാഴ്ച്ച അല്‍ കോബാര്‍ തുഖ്ബയില്‍ ഫുട്‌ബോള്‍ കളി കഴിഞ്ഞു മടങ്ങാന്‍ ഒരുങ്ങവെ ഗ്രൗണ്ടില്‍ കുഴഞ്ഞു വീണ് മരിച്ച മലപ്പുറം നിലമ്പൂര്‍ കാളികാവ് പതിനൊന്നാം മൈലില്‍ അരിമണല്‍ നീലേങ്കോടന്‍ സാദിഖിന് (29) ദമാമിലെ കായിക പ്രേമികളും നാട്ടുകാരും വിട നൽകി.
/sathyam/media/post_attachments/z7Wc1i2Idxd55LpMXYO2.jpg)
കോബാർ ഇസ്‌കാനിലെ കിംഗ് ഫഹദ് മസ്‌ജിദിൽ നടന്ന ജനാസ നമസ്ക്കാരത്തിലും ശേഷം തുക ബ ഖബർസ്ഥാനിൽ നടന്ന ഖബറടക്ക ചടങ്ങിലും ദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്റെ (ഡിഫ) ഭാരവാഹികളും വിവിധ ക്ലബ് മാനേജ്‌മെന്റ് പ്രതിനിധി കളും കളിക്കാരും ഒപ്പം ദമാമിലെ സാമൂഹിക സാംസ്കാരിക-കായിക രംഗത്തെ പ്രമുഖ രും നാട്ടുകാരും പങ്കെടുത്തു. കിംഗ് ഫഹദ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മ്യതദേഹം ഇശാ നമസ്ക്കാരത്തിന് മുമ്പായി ഇസ്ക്കാൻ പള്ളിയിലെത്തിച്ചു.
ജിദ്ദയിൽ നിന്നും റിയാദിൽ നിന്നും സൗദിയുടെ മറ്റു ഭാഗങ്ങളിൽ നിന്നും കുടുംബക്കാർ എത്തിയിരുന്നു. പ്രമുഖ ജീവ കാരുണ്ണ്യ പ്രവർത്തകൻ നാസ് വക്കമാണ് നിയമ നടപടി ക്രമങ്ങൾ അതി വേഗതയിൽ പൂർത്തികരിച്ചത്. ജാഫർ കൊണ്ടോട്ടിയും നാസ് വക്കത്തിനു സഹകരണം നൽകി. നിർധന കുടുബത്തിന് ആശ്വാസമായി എട്ട് വർഷം മുമ്പാണ് സൗദി യിലെത്തിയത്. നീലേങ്കോടന്‍ കുഞ്ഞിമുഹമ്മദിന്റെയും ജമീലയുടേയും മകനായ സാദിഖ് അവിവാഹിതനാണ്. കോബാറിലെ പ്രമുഖ ക്ലബായ ഫോർസ എഫ് സിയുടെ പ്രതിരോധ നിരയിലെ പ്രമുഖ കളിക്കാരനായിരുന്നു
സാദിഖിന്റ വിയോഗം ഇപ്പോഴും ക്ലബ് അംഗങ്ങൾക്ക് താങ്ങാനാവുന്നില്ല. ആറുമാസം മുമ്പാണ് ക്ളബിലെത്തുന്നത്. പതിവ് പോലെ വാരാന്ത്യങ്ങളിലെ പ്രാക്ടീസ് കളികഴി ഞ്ഞ് സുഹ്യത്തുക്കളുമായി സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞ് വീഴുകയായി രുന്നു.
കോബാറിലെ നവാഗത ക്ലബായ ഫോർസ എഫ് സിയെ മുൻ നിരയിലെ ത്തിക്കുന്നതിന്റെ ഭാഗമായി സഹോദരനും കളിക്കാരനുമായ സിദ്ദീഖിനെയും സുഹ്യത്ത് മോഹ്യിനുദ്ദീൻ എന്നിവരേയും ഒരാഴ്ച്ച മുമ്പാണ് വിസക്ക് കൊണ്ട് വന്നത്. സുഹ്യദ് ബന്ധങ്ങൾക്ക് ഏറെ വിലനൽകിയിരുന്ന ഇദ്ദേഹം പരിചിതർക്ക് പ്രിയപ്പെട്ടവനായിരുന്നു.
കുറഞ്ഞ കാലം കൊണ്ട് തന്നെ സഹപ്രവർത്തകരുടെ പ്രീതിയും സാദിഖ് നേടിയെടുത്തി രുന്നുവെന്ന് ക്ലബ് ഭാരവാഹികളായ ജാബിർ ഷൗക്കത്തും ഫതീനും പറഞ്ഞു. സാദിഖിനെ അനുസ്മരിച്ച് ഡിഫ ഇന്ന് ദമാം ബദർ അൽ റാബി ഓഡിറ്റോറിയത്തിൽ അനുശോചന ചടങ് സംഘടിപ്പിക്കുമെന്ന് ഡിഫ ആക്ടിംഗ് പ്രസിഡന്റ് മൻസൂർ മങ്കടയും ജന: സെക്രട്ടറി ലിയാക്കത്തും അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us