സഫ മക്ക ഹാര “ബ്രോക്കോളി  കിച്ചൻ” സംഘടിപ്പിച്ചു.

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Saturday, January 25, 2020

റിയാദ് : സഫ മക്ക മെഡിക്കൽ ഗ്രൂപ്പിന്റെ ഹാര ബ്രാഞ്ചിൽ ” ബ്രോക്കോളി കിച്ചൻ” എന്ന തലവാച കത്തിൽ പാചക മത്സരം സംഘടിപ്പിച്ചു. പാചക കാര്യത്തിൽ ഗൗരാകരമായി ഇടപെടേണ്ട സാഹ ചര്യങ്ങളെ കുറിച്ചുള്ള ബോധവൽകരണ പരിപാടിയുടെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. രുചിയും, നിറം, മണവും പെരുപ്പിക്കാൻ അടുക്കളയിൽ ഉപയോഗി ക്കുന്ന കൃത്രിമ കൂട്ടുകളൊന്നും ഉപയോഗിക്കാത്ത വിഭവങ്ങളുമായാണ് മത്സരാർത്ഥിക ളെത്തിയത്.

ബ്രോക്കോളി കിച്ചൻ” പ്രദർശന ഹാളിന്റെ ഉത്‌ഘാടനം ജനറൽ മാനേജർ സാലിഹ് ബിൻ അലി അൽ ഗർണി നിർവഹിക്കുന്നു.

ഡോക്ടർമാർ നഴ്‌സുമാർ മറ്റ് മെഡിക്കൽ പാരാ മെഡിക്കൽ ജീവനക്കാർ ഉൾപ്പടെ ഇരുപതോളം പേരാണ്  മത്സരത്തിൽ പങ്കെടുത്ത് ബോധവൽകരണ പരിപാടിയുടെ ഭാഗമായത്. റിയാദിലെ പ്രമുഖ ഫുഡ് വ്ലോഗർ ഹദീൽ അഖീൽ യൂസഫാണ് പരിപാടിയുടെ വിധികർത്താവായെത്തിയത്. ക്ലിനിക്ക് മൈക്രോബയോളജിസ്റ്റ് ഗ്ലാണ്ടി അനൂപ് മാസ്റ്റർ ഷെഫായും ഒപ്ടിമെട്രിസ്റ്റ് ഷഹല യാസീൻ  രണ്ടാം സ്ഥാനത്തേക്കും തിരഞ്ഞെടുത്തു.

ക്ലിനിക്കിന്റെ പതിനഞ്ചാം വാർഷിക പരിപാടിയിൽ  വെച്ച് ഇരുവർക്കുമുള്ള ക്യാഷ് അവാ ർഡും ആദരവും കൈമാറും. ജനറൽ മാനേജർ സാലിഹ് ബിൻ അലി അൽഖർണി പരിപാടി ഉത്‌ഘാടനം ചെയ്തു. മെഡിക്കൽ  ഡയറക്ടർ ഡോ. മുകുന്ദൻ പ്രോഗ്രാം കോഡിനേറ്റർ ഡോ. ഫൈറോസ പാലോജി, മാനേജ്‌മെന്റ് പ്രതിനിധികളായ  നൗഫൽ പാലക്കാടൻ, ഫൈസൽ ബാബു  എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഡോ:റൊമാന അസ്‌ലം,ഡോ.നുസ്രത്ത്, ഡോ. ജമീല സുൽത്താൻ, ഡൈസമ്മ  മുകുന്ദൻ മിതു,അഞ്ചു,ചിഞ്ചു,ഹുമൈറ,സോണി,തബസ്സും,ഗ്ലാണ്ടി  അനൂപ്,ഷഹല യാസീൻ എന്നിവരും മത്സരത്തിൽ സജീവ പങ്കാളികളായി. റഹീം ഉപ്പള, ജാഫർ അബ്ദുസ്സലാം, അബ്ബാസ് ,അവിനാശ്,ടിന്റു,മെഹബൂബ്,ലത്തീഫ് ,അലവി,സുബൈർ,മുനീർ താമരശ്ശേരി എന്നിവർ പ്രോഗ്രാമിന്റെ വിവിധ പരിപാടികൾ നിയന്ത്രിച്ചു.

 

×