അച്ഛനും അമ്മയ്ക്കും താങ്ങും തണലുമായി നില്‍ക്കണമെന്നാണ് ആഗ്രഹം; ഞാന്‍ വിവാഹം കഴിക്കുന്നില്ല; മനസ്സ് തുറന്ന് സായ് പല്ലവി

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തെന്നിന്ത്യക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് സായ് പല്ലവി. മലയാളത്തിലും തെലുങ്കിലും ഇപ്പോള്‍ തമിഴിലും ഏറെ തിരക്കുള്ള നടിയായി മാറിക്കഴിഞ്ഞു താരം. ധനുഷിനൊപ്പം തകര്‍ത്തഭിനയിച്ച മാരി 2 സൂപ്പര്‍ ഹിറ്റായിരുന്നു. ഇതിലെ റൗഡി ബേബി എന്ന ഗാനം യൂട്യൂബില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചത്.

താന്‍ വിവാഹം കഴിക്കുന്നില്ലെന്ന സായ് പല്ലവിയുടെ തുറന്നുപറച്ചിലാണ് ഇപ്പോള്‍ സിനിമാലോകത്തെ പുതിയ ചര്‍ച്ചാവിഷയം. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. രക്ഷിതാക്കള്‍ക്കൊപ്പം എന്നും കഴിയുന്നതിനായി വിവാഹം കഴിക്കുന്നില്ല എന്നു സായ് പല്ലവി പറഞ്ഞു. ഒരു ഡോക്ടര്‍ കൂടിയായ തനിക്ക് എന്നും അച്ഛനും അമ്മയ്ക്കും താങ്ങും തണലുമായി നില്‍ക്കണമെന്നാണ് ആഗ്രഹം. വിവാഹം ഇതിന് തടസ്സമാണെന്നാണ് സായ് പല്ലവി അഭിപ്രായപ്പെടുന്നത്.

സഹപ്രവര്‍ത്തകരോടും സഹാനുഭൂതി പുലര്‍ത്തുന്ന താരമാണ് സായ് പല്ലവി. അടുത്തിടെ തന്റെ ചിത്രം പരാജയപ്പെട്ടതിനെ തുടര്‍ന്ന് നിര്‍മാതാവിനുണ്ടായ നഷ്ടം അറിഞ്ഞ് സായ് പല്ലവി പ്രതിഫലം തിരിച്ചു നല്‍കിയതും വാര്‍ത്തയായിരുന്നു.

Advertisment