ഇടതുപക്ഷമെന്നും വലതുപക്ഷമെന്നും കേട്ടിട്ടുണ്ട്, പക്ഷേ ആരാണ് ശരി എന്നറിയില്ല: സായ് പല്ലവി

author-image
Charlie
Updated On
New Update

publive-image

'വിരാടപര്‍വ്വം' എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനിടെ നടി സായ് പല്ലവി പറഞ്ഞ വാക്കുകള്‍ വിവാദമാകുന്നു. തന്റെ രാഷ്ട്രീയത്തെ കുറിച്ച്‌ സായ് പല്ലവി പറഞ്ഞ വാക്കുകളാണ് വലിയ രീതിയില്‍ ചര്‍ച്ചയാവുന്നത്. ഇതാദ്യമായാണ് ഡോക്ടറും അഭിനേത്രിയുമായ സായ് പല്ലവി തന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ച്‌ തുറന്നു സംസാരിക്കുന്നത്.

Advertisment

നിങ്ങള്‍ വളര്‍ന്നുവന്ന കാലഘട്ടത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ നിങ്ങളെ സ്വാധീനിച്ചിട്ടുണ്ടോ? എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. 'താന്‍ നിഷ്പക്ഷമായൊരു കുടുംബത്തില്‍ നിന്നുമാണ് വരുന്നത്, ഇടതുപക്ഷമെന്നും വലതുപക്ഷമെന്നും കേട്ടിട്ടുണ്ട്, പക്ഷേ ഇവരില്‍ ആരാണ് ശരി എന്ന് പറയാനറിയില്ല,' എന്നു പറഞ്ഞുകൊണ്ടാണ് സായ് പല്ലവി സംസാരിച്ചു തുടങ്ങിയത്.

"എന്റെ കുടുംബം ഒരു 'ന്യൂട്രല്‍' രാഷ്ട്രീയം പിന്തുടരുന്നവരാണ്. അവിടെ പഠിപ്പിച്ചത് ഒരു നല്ല മനുഷ്യന്‍ ആവുക എന്നതായിരുന്നു. മുറിവേറ്റവരെ, വേദനിപ്പിക്കുന്നവരെ, അടിച്ചമര്‍ത്തപെട്ടവരെ രക്ഷിക്കണം എന്നാണു പഠിപ്പിച്ചത്. ഇടതുപക്ഷമെന്നും വലതുപക്ഷമെന്നും കേട്ടിട്ടുണ്ട്. പക്ഷേ ഒരിക്കലും ഇതില്‍ ആരാണ് ശരി, ആരാണ് തെറ്റ് എന്ന് പറയാന്‍ സാധിക്കില്ല."

"കാശ്മീരികള്‍ കൊല്ലപ്പെട്ടതെങ്ങനെ എന്ന് കാണിച്ചു തന്നതാണ് 'ദി കാശ്മീരി ഫയല്‍സ്' എന്ന ചിത്രം. ഇതൊരു മതസംഘര്‍ഷവിഷയമായാണ് എടുക്കുന്നതെങ്കില്‍, അടുത്തിടെ പശുക്കളെ കൊണ്ട് പോവുകയായിരുന്ന ഒരു മുസ്ലീം ഡ്രൈവറെ കുറേയാളുകള്‍ മര്‍ദ്ദിക്കുകയും 'ജയ് ശ്രീറാം' എന്ന് വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. അപ്പോള്‍ ഈ രണ്ടു സംഭവങ്ങളും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്?

നമ്മള്‍ നല്ല മനുഷ്യരായിരിക്കണം. നമ്മള്‍ നല്ലവരാണെങ്കില്‍ മറ്റുള്ളവരെ വേദനിപ്പിക്കാത്തവരുമാകും. നിങ്ങള്‍ ഇടതോ വലതോ ആവട്ടെ, ഒരു നല്ല മനുഷ്യനല്ലെങ്കില്‍, അവിടെ നീതി ഉണ്ടാകില്ല. ഞാന്‍ വളരെ നിഷ്പക്ഷമായി ചിന്തിക്കുന്ന ആളാണ്. അതിനാല്‍ ഞാന്‍ വിശ്വസിക്കുന്നത് നിങ്ങള്‍ എന്നെക്കാള്‍ ശക്തനാണെങ്കില്‍, നിങ്ങള്‍ എന്നെ അടിച്ചമര്‍ത്തുകയാണെങ്കില്‍, നിങ്ങള്‍ അവിടെ ഒരു തെറ്റ് ചെയ്യുകയാണ്. ഒരു വലിയ കൂട്ടം ആളുകള്‍ ഒരു ചെറിയ കൂട്ടത്തെ അടിച്ചമര്‍ത്തുന്നത് തെറ്റാണ്. തുല്യരായ രണ്ടു പേര്‍ തമ്മിലാണ് യുദ്ധം ചെയ്യേണ്ടത്," സായ് പല്ലവിയുടെ വാക്കുകള്‍ ഇങ്ങനെ.

Advertisment