തനി സാധാരണക്കാരിയായി സാരിയണിഞ്ഞ് ബസ് സ്‌റ്റോപ്പില്‍ സായ് പല്ലവി….ചിത്രം വൈറല്‍

ഫിലിം ഡസ്ക്
Tuesday, September 10, 2019

പ്രേമം എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ അഭിനേത്രിയാണ് സായ് പല്ലവി.

സെലക്ടീവായാണ് താരം സിനിമകള്‍ സ്വീകരിക്കുന്നത്. വിരാടപര്‍വ്വം എന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിച്ച്‌ വരികയാണ്.

തനിസാധാരണക്കാരിയായി സാരിയണിഞ്ഞ് ബസ് സ്‌റ്റോപ്പിലിരിക്കുന്ന സായ് പല്ലവിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. തെലുങ്കാനയിലെ വരാങ്കല്‍ പബ്ലിക് ബസ് സ്റ്റോപ്പില്‍ വെച്ചുള്ള ഷൂട്ടിംഗിനിടയിലെ ചിത്രങ്ങളാണ് ഇതിനകം വൈറലായി മാറിയത്.

സായ് പല്ലവി തന്നെയാണോ ഇതെന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു ആരാധകര്‍ ഉന്നയിച്ചിരുന്നത്. തൊട്ടടുത്തിരിക്കുന്നത് താരമാണെന്ന് അധികമാരും തിരിച്ചറിഞ്ഞിരുന്നുമില്ല. കഥാപാത്രത്തെ മനോഹരമാക്കുന്നതിനായി അങ്ങേയറ്റത്തെ പ്രയത്‌നങ്ങളാണ് ഈ താരം നടത്താറുള്ളത്.

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായി അതിരനിലൂടെയായിരുന്നു താരം മലയാളത്തിലേക്ക് തിരിച്ചെത്തിയത്. ഫഹദ് ഫാസില്‍ നായകനായെത്തിയ സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.

×