മഹാരാഷ്ട്രയിൽ നിന്നും മറ്റ് അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്നവരെ സഹായിച്ചില്ലെങ്കിലും ക്രൂശിക്കരുത്… മുംബൈ മലയാളിയുടെ വൈറൽ കുറിപ്പ്

ന്യൂസ് ബ്യൂറോ, മുംബൈ
Monday, June 1, 2020

മുംബൈ: മഹാരാഷ്ട്ര ഇന്ത്യയിലെ കോവി‍ഡ് ഹോട്ട്സ്പോട്ടാണ്. എന്നാൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പറയുകയാണ് മുംബൈ മലയാളിയായ സജേഷ് നമ്പ്യാർ . കൊവിഡിന്റെ പശ്ചാത്തലത്തിൽ മുംബൈ ന​ഗരത്തെ വിമർശിക്കുന്നവർ വായിച്ചിരിക്കേണ്ട കുറിപ്പ് ശ്രദ്ധേയമാകുകയാണ്.

സജേഷ് നമ്പ്യാരുടെ ഫേസ്ബുക്ക് പോസ്റ്റ്

വിമർശകരോട്

വസ്തുതകൾ മനസിലാക്കാതെ സംസാരിക്കരുത് , പ്രചരിപ്പിക്കരുത്.
മഹാരാഷ്ട്രയിൽ കോവിഡ് വല്ലാതെ വ്യാപിച്ചിട്ടുണ്ട് അത് സത്യമാണ് ,
പക്ഷേ മഹാരാഷ്ട്രയിലെ 90% രോഗികളും മുമ്പൈ , പൂന , താനെ, നാഗ്പൂർ എന്നിവടങ്ങളിലാണ്, മറ്റു ജില്ലകളിൽ വളരെ കുറച്ച് രോഗികളേ ഉള്ളൂ. സ്ഥിതി തികച്ചും നിയന്ത്രണ വിധേയമാണ്.

മുബൈ ,താനെ , നവി മുമ്പെ എന്നിവടങ്ങളിൽ മാത്രം 4 കോടിയോളം ജനസംഖ്യയുണ്ട് ഇത് ഒര് സംസ്ഥാന ജനസംഖ്യയേക്കാൾ വരും,
ഇവിടെ താമസിക്കുന്നതിൽ ഭൂരിഭാഗവും സ്ലമ്മുകളിലും ഇടുങ്ങിയ മുറികളിലുമാണ്.
അതാണ് രോഗവ്യാപനം കൂടാൻ കാരണം. ചികിത്സ കിട്ടാതെ ഇവിടെ ഒര് രോഗി പോലും മരിച്ചിട്ടില്ല.

മലന്ന് കിടന്ന് തുപ്പുന്നവരോട്

തൊഴിൽ തേടി മുബൈയിലെത്തിയവരും. ബിസിനസ് ചെയ്യാനുമാണ് ഭൂരിഭാഗം മലയാളികളും മുമ്പെയിലും മഹാരാഷ്ട്രയിലും എത്തിയത്.
ഇവിടെ ഒര് പ്രശ്നം വന്നപ്പോൾ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്ത് മഹാരാഷ്ടയെ ഇകഴ്ത്താൻ ശ്രമിക്കുന്നവർ ഓർക്കുക
നമ്മെ നാം ആക്കിയത് മഹാരാഷ്ടയാണ്. തൊഴിലവസരങ്ങൾ ഒരുക്കിയും , ബിസിനസ് ചെയ്യാനുള്ള സൗകര്യങ്ങളും .സാഹചര്യങ്ങളും തന്നത് മഹാരാഷ്ട്രയാണ്.
പറ്റുമെങ്കിൽ കൂടെ നിൽക്കുക ,ഒര് പത്ത് മാസ്ക്കെങ്കിലും സർക്കാറിലേക്ക് നൽകുക.
കൊറോണ മാറും അല്ലെങ്കിൽ നാം കൊറോണയോടൊപ്പം ജീവിക്കും അന്ന് നമുക്ക് ജീവിക്കാൻ മഹാരാഷ്ട്ര തന്നെ വേണം. മറക്കരുത് ഇതാണ് നമ്മുടെ വളർത്തമ്മ.
ലൈക്ക് കിട്ടാൻ മറ്റ് സംസ്ഥാനങ്ങളെ പുകഴ്ത്തിക്കോ പക്ഷേ മഹാരാഷ്ട്രയ താഴത്തിക്കൊണ്ടാവരുത്.

നാട്ടുകാരോട്

മഹാരാഷ്ട്രയിൽ നിന്നും മറ്റ് അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്നവരെ സഹായിച്ചില്ലെങ്കിലും ക്രൂശിക്കരുത്.
അവരും കേരളത്തിൻ്റെ വളർച്ചയ്ക്ക് ഏറെ സംഭാവന നൽകിയവരാ.
സ്വന്തം നാട്ടിൽ , വീട്ടിൽ പോകാൻ അവർക്കും അവകാശമുണ്ട്.

*നന്ദി മഹാരാഷ്ട്ര സർക്കാർ
*
സ്വദേശികൾ പരദേശികൾ എന്ന വിവേചനം കാണിക്കാത്തതിന്, സംരക്ഷണത്തിന്.
അന്യസംസ്ഥാനക്കാരോട് സ്വന്തം നാട്ടിലേക്ക് പോകാൻ അപേക്ഷിക്കാത്തതിന്.
അന്യ സംസ്ഥാന സർക്കാറുകളോട് അവരവരുടെ നാട്ടുകാരെ തിരികെ വിളിക്കാൻ അഭ്യർത്ഥിക്കാത്തതിന്.

കേരളാ സർക്കാറിനോട്

ഇവിടെ സ്ഥിരതാമസക്കാരല്ലാത്ത ആയിരക്കണക്കിന് മലയാളികൾ ( വിദ്യാത്ഥികൾ , ജോലി തേടി വന്നവർ , ചികിത്സയ്ക്ക് എത്തിയവർ ,തുടങ്ങിയവർ,) ഇവിടെയുണ്ട് അവരെ നാട്ടിലെത്തിക്കാനെങ്കിലും രണ്ടോ മൂനോ ട്രയിൻ തുടങ്ങണം.

മുബൈയിലെ മലയാളി സംഘടനകളോട്
ഏതാണ്ട് 12 മുതൽ 15 ലക്ഷം മലയാളികൾ താമസിക്കുന്ന സ്ഥലമാണ് മഹാരാഷ്ട്ര , ചില കണക്കുകൾ ഇരുപത് ലക്ഷം വരെ പറയുന്നു.

കേരളത്തിന് സഹായം വേണ്ടപ്പോളെല്ലാം നാം ഒരുമിച്ചിട്ടുണ്ട്. അത് പോലെ ഒത്തൊരുമയോടെ നിന്ന് മഹാരാഷ്ട്ര സർക്കാറിന് വേണ്ട സഹായങ്ങൾ ചെയ്യണം നാം.
അടുത്ത വർഷത്തെ ഓണാഘോഷം പോലുള്ള ആഘോഷങ്ങൾ മാറ്റി വെച്ച് നമ്മളാൽ കഴിയുന്ന സഹായങ്ങൾ സർക്കാരിന് നൽകണം.

രണ്ട് അഭിമാനനേട്ടം

ഏറ്റവും കൂടുതൽ രോഗികൾ അസുഖം ഭേദമായി വീട്ടിൽ പോയത് മഹാരാഷ്ട്രയിലാണ് 5500 പേർ
ഏറ്റവും കൂടുതൽ കോവിഡ് ടെസ്റ്റ് നടത്തിയത് മഹാരാഷ്ട്രയിലാണ്. രണ്ടര ലക്ഷത്തിലേറെ.

സജേഷ് നമ്പ്യാർ .

×