കുറ്റക്കാർക്കെതിരെ നടപടി വേണം:സജി മഞ്ഞക്കടമ്പിൽ

New Update

publive-image

കോട്ടയ : റിമാന്റിലിരിക്കെ പോലീസിന്റെ മർദ്ദനത്തിന് ഇരയായി കാഞ്ഞിരപ്പള്ളി വട്ടകപ്പാറ ഷെഫീഖ് മരിച്ചു എന്ന കുടുബാംഗങ്ങളുടെ പരാതിയിൻമേൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

Advertisment

LDF ഭരണത്തിൻകീഴിൽ കേരളത്തിൽ നടന്ന കസ്റ്റടി മരണങ്ങളുടെ അന്വേഷണങ്ങളെല്ലാം പ്രഹസനമായി മാറിയസാഹചര്യത്തിൽ ഷെഫീഖിന്റെ മരണത്തിന് ഉത്തരവാധികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കേരളാ കോൺഗ്രസ് ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും സജി പറഞ്ഞു.

Advertisment