/sathyam/media/post_attachments/wXMYpseLwQ7hvnJ5663I.jpg)
പാലാ:എൽഡിഎഫ് ജോസ് കെ മാണി വിഭാഗത്തിനെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും വിഴുങ്ങി എൽഡിഎഫിലേക്ക് സ്വീകരിച്ചാനയിച്ചത് എന്ത് ആദർശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന് കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അഭിപ്രയപ്പെട്ടു.
യുഡിഎഫിൽ നിന്നും കാലുമാറി എൽഡിഎഫിൽ എത്തിയ ജോസ് കെ മാണി വിഭാഗത്തെകൂട്ടി എൽഡിഎഫ് ഇന്ന് പാലായിൽ മാണി സി. കാപ്പനെതിരെ നടത്തിയ പ്രതിഷേധ പ്രകടനം അപഹാസ്യമാണെന്ന് സജി മഞ്ഞക്കടമ്പിൽ പറത്തു .
ലോകസഭയിൽ ഒരു വർഷം കൂടി കാലവധി ഉണ്ടായിരിന്നിട്ടും, പാർട്ടിക്ക് ലഭിച്ച രാജ്യസഭാ എം.പി. സ്ഥാനം പാർട്ടിയിലെ മറ്റൊരാൾക്കും വിട്ടു കൊടുക്കാതെ ഏറ്റെടുക്കുകയും UDF ൽ നിന്നും ലഭിച്ച എം.പി. സ്ഥാനം LDF ൽ ചേക്കേറി 6 മാസക്കാലം രാജിവയ്ക്കാതിരിക്കുകയും ചെയ്തതിനെ ന്യായികരിച്ചവർ ഇപ്പോൾ കാപ്പൻ MLA സ്ഥാനം രാജി വയ്ക്കണമെന്ന് പറയുന്നത് ആടിനെ പട്ടിയിക്കുന്നതിന് തുല്യമാണെന്നും സജി ആരോപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us