/sathyam/media/post_attachments/V4CD0HwAm4fCkduVhGY6.jpg)
കോട്ടയം: കേന്ദ്ര സംസ്ഥാന സർക്കാരുകൾ പെട്രോൾ, ഡീസൽ വില പിൻവലിക്കൻ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കോട്ടയം ഹെഡ് പോസ്സ്റ്റോഫീസിന് മുന്നിൽ കിണ്ണംകൊട്ടി പ്രതിഷേധിച്ചു.
/sathyam/media/post_attachments/hKm2wGVAeAYJCfEwBBbf.jpg)
പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധനക്ക് കാരണം മുൻ യുപിഎ സർക്കാരാണ് എന്ന ഉണ്ടയില്ലാ വെടി പറഞ്ഞ് ഭരണം നടത്തനല്ലാ ഇന്ത്യയിലെ ജനങ്ങൾ വീണ്ടും ബിജെപി സർക്കാരിനെ അധികാരത്തിൽ കയറ്റിയിരിക്കുന്നത് എന്നും സജി പറഞ്ഞു.
/sathyam/media/post_attachments/2qnCHoqtBjzHVumrn8zf.jpg)
യുപിഎ സർക്കാർ തെറ്റ് ചെയ്തെങ്കിൽ എന്തുകൊണ്ടാണ് തിരുത്താത്തതെന്നും, പെട്രോൾ വില 100 രൂപ ആയിട്ടും കേന്ദ്ര സർക്കാർ അനങ്ങാപാറ നയവുമായി മുന്നോട്ടു നിങ്ങുന്നത് ദൂരഹമാണെന്നും സജി ആരോപിച്ചു. ഈ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഒത്തുകളി അവസാനിപ്പിക്കണം എന്നും സജി ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം പ്രസിഡൻറ് കുര്യൻ പി.കുര്യന്റെ നേതൃത്വത്തിൽ നടന്ന സമരത്തിൽ, സ്റ്റിയറിങ്ങ് കമ്മറ്റി അംഗം എ ബി പൊന്നാട്ട്, കെ.റ്റി.യൂ.സി ജില്ലാ പ്രസിഡൻറ് സെബാസ്റ്റ്യൻ ജോസഫ് , രാജൻ കുളങ്ങര, സാബു എൻ. ജി, ഉണ്ണി വടവാതൂർ, പ്രമോദ് ക്യഷണൻ നായർ , പുഷ്ക്കരൻ എന്നിവർ പ്രസംഗിച്ചു.