/sathyam/media/post_attachments/ugK6b631Pgi5ncPkTYx9.jpg)
പാലാ: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര തിരുവനന്തപുരത്തെത്തുമ്പോൾ കഴിഞ്ഞ അഞ്ചു വർഷമായി കേരളം ഭരിച്ച മുടിച്ച ഇടതു സർക്കാരിനെതിരെയുള്ള ഉള്ള മരണ മണിയായി മാറുമെന്ന് കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.
എൽഡിഎഫ് വന്നാൽ എല്ലാം ശരിയാകും എന്ന് പറഞ്ഞ് അധികാരത്തിൽ വന്നവരുടെ ഭരണത്തിൻ കീഴിൽ കേരളത്തിൽ അഴിമതിയും , കൊലപാതക രാഷ്ട്രീയവും, സ്ത്രീ പീഡനങ്ങളും , കൊടികുത്തി വാഴുകയാണെന്നും സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു .
രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ വിജയത്തിനായി പാലായിൽ നടന്ന യുഡിഎഫ് പാലാ നിയോജകമണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പ്രൊഫ: സതീഷ് ചൊള്ളാനി അധ്യക്ഷതവഹിച്ചു.
ജോർജ് പുളിങ്കാട്, റോയി എലിപ്പുലിക്കാട്ട്, അനസ് കണ്ടത്തിൽ, ജോസ് മോൻ മുണ്ടക്കൽ, സി.ടി രാജൻ, രാജൻ കൊല്ലം പറമ്പിൽ, ശ്രികുമർ, മൈക്കിൾ പുല്ലുമാക്കൽ, സന്തോഷ് കാവുകാട്ട്, ആർ സജീവ്, വിജയകുമാർ, മത്തച്ചൻ പുതിയിടത്തു ചാലിൽ, ജോയി സക്കറിയാ, ബിജോയി ഇടേട്ട്, മൈക്കിൾ കാവുകാട്ട്,ജോസ് കുഴി കുളം, വി.സി. പ്രിൻസ്, മത്തച്ചൻ അരീപ്പറമ്പിൽ, ജിമ്മി വാഴപ്പാക്കൽ, അജീജയിംസ്,റിജോ ഒരപ്പുഴ ക്കൽ, ജോഷി വട്ടക്കുന്നേൽ,തുടങ്ങിയവർ പ്രസംഗിച്ചു.
ഫെബ്രുവരി 14 ഞയറാഴ്ച്ച രാവിലെ10 ന് പാലായിൽ എത്തുന്ന ഐശ്വര്യ കേരള യാത്രക്ക് ളാലം പാലം ജംഗ്ഷനിൽ നിന്നും സ്വീകരിച്ച് ആനയിച്ച് കുരിശു പള്ളി ജംഗ്ഷനിൽ ഉജ്വല സ്വീകരണം നൽകാൻ യോഗം തീരുമാനിച്ചു.