സാജിദ് ബിന്‍ സഈദിനെതിരേ കേസ് എടുത്തത് ആര്‍.എസ്.എസ്സിനെ വിമര്‍ശിക്കുന്നവരുടെ നാവടക്കാന്‍: സോഷ്യല്‍ ഫോറം ജിസാന്‍.

New Update

ജിസാന്‍: ജെ.എന്‍.യു ഗവേഷക വിദ്യാര്‍ഥിയും കാമ്പസ് ഫ്രണ്ട് ദേശീയ പ്രസിഡന്റുമായ സാജിദ് ബിന്‍ സഈദിനെതിരേ ഡല്‍ഹി പോലീസ് കേസെടുത്തതില്‍ ജിസാന്‍ സോഷ്യല്‍ ഫോറം അപലപിച്ചു.

Advertisment

publive-image

ആര്‍ എസ്സ് എസ്സിനെ വിമര്‍ശനാതീതമായ സൂപ്പര്‍ ഗവണ്‍മെന്റ് ആക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം ഭയപ്പെടുത്തലുകള്‍. ഭരണകൂടത്തിന്റേയോ, സൈന്യത്തിൻ്റെയോ ഉടപെടലുകള്‍ ഭരണഘടനാ വിരുദ്ധമാവുമ്പോള്‍ വിമര്‍ശിക്കു വാനുള്ള അവകാശം നല്‍കിയ അതേ ഭരണഘടനയോടുള്ള വെല്ലുവിളിയാണ് ഇത്തരം നടപടികളെന്നും സോഷ്യല്‍ ഫോറം ജിസാന്‍ ബ്ലോക് കമ്മറ്റി വിലയിരുത്തി.

വിമര്‍ശിക്കുന്നവര്‍ക്കെതിരേ കേസെടുക്കുന്നതും ജയിലിലടക്കുന്നതും സര്‍ക്കാറിന്റെ ഹിന്ദുത്വനടപടികള്‍ക്കെതിരേ പോരാടാന്‍ കൂടുതല്‍ ഊര്‍ജ്ജം പകരുകയല്ലാതെ ജനങ്ങള്‍ പേടിച്ചു പിന്മാറുമെന്ന് കരുതുന്നത് മൗഢ്യമണ്. ബി.ജെ.പി ഗവണ്‍മെന്റ് ഭരണഘടനാപരമായ നീതി നിര്‍വഹിക്കണം.

ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധതിരിച്ച് വൈകാരിക വിഷയങ്ങളില്‍ കെട്ടിയിടാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും സോഷ്യല്‍ ഫോറം ബ്ലോക്ക് കമ്മറ്റി വൈസ് പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍ പറഞ്ഞു സെക്രട്ടറി സനോഫര്‍ തിരുവനന്തപുരം പ്രമേയം അവതരിപ്പിച്ചു.

Advertisment