കോട്ടയം

ഇടക്കുന്നം സ്വദേശി സാജിദ് സിദ്ദിഖ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി

ന്യൂസ് ബ്യൂറോ, കോട്ടയം
Tuesday, August 3, 2021

കാഞ്ഞിരപ്പള്ളി: പാറത്തോട് ഇടക്കുന്നം സ്വദേശി സാജിദ് സിദ്ദിഖ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടി. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളുടെ പേരുകൾ 8.9 സെക്കൻ്റിനുള്ളിൽ പറഞ്ഞുതീർത്ത് ആണ് റെക്കോർഡ് കരസ്ഥമാക്കിയത്.

ഇടക്കുന്നം മേരി മാതാ പബ്ലിക്ക് സ്ക്കൂളിലെ പത്താംതരം വിദ്യാർത്ഥിയും ,പുത്തൻവീട്ടിൽ സിദ്ദിഖ് – ഹൈറുന്നീസ ദമ്പതികളുടെ പുത്രനാണ് സാജിദ്.

×