സഗീര്‍ തൃക്കരിപ്പൂരിന്‍റെ നിര്യാണത്തില്‍ കുവൈറ്റ് കേരള കൽച്ചറൽ ഓർഗനൈസഷന്‍ അനുശോചനം രേഖപ്പെടുത്തി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, March 9, 2021

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും കെ.കെ.എം.എ രക്ഷാധികാരിയുമായ സഗീർ തൃക്കരിപൂർ (62) നിര്യാതനായി.

കോവിഡ് ബാധിതനായി കഴിഞ്ഞ 22 ദിവസമായി അത്യാസന്നനില യിൽ വെൻറിലേറ്ററിൽ തുടരുകയായിരുന്നു. 14ന് ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെപിന്നീട് മിഷരിഫ് ഫീൽഡ് ആശുപത്രിയിലേക്കും പിന്നീട് ജാബിർ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

പൊതു സമ്മതനായ സാമൂഹിക പ്രവർത്തകനും നിരവധി പ്രവാസി സംഘടനകളുടെ രക്ഷാധികാരിയുമായിരുന്നു. നാല് പതിറ്റാണ്ടായി കുവൈത്തിലെ സാമൂഹിക പ്രവർത്തന മണ്ഡലത്തിലെ നിറസാന്നിധ്യമായിരുന്നു.കുവൈറ്റ് കേരള കൽച്ചറൽ ഓർഗനൈസഷന്റെ അനുശോചനം രേഖപെടുത്തുന്നു

×