Advertisment

സഗീർ തൃക്കരിപ്പൂരിന്റെ നിര്യാണത്തിൽ കെ ഇ എ അനുശോചിച്ചു

New Update

കാസർഗോഡ് അസോസിയേഷന്റെ സ്ഥാപക നേതാക്കളിൽ ഒരാളും, കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ ഉന്നതനായ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകനുമായ സഗീർ തൃക്കരിപൂരിന്റെ നിര്യാണത്തിൽ കുവൈത്തിലെ കാസർഗോഡ് ജില്ലക്കാരുടെ കൂട്ടായ്മയായ കാസർഗോഡ് പ്രവാസി അസോസിയേഷൻ, കെ ഇ എ കുവൈത്ത് അനുശോചിച്ചു. കുവൈത്തിലെ മലയാളി സമൂഹത്തിന്റെ ഏത് പ്രശ്നങ്ങളിലും മുന്നിൽ നില്ക്കുന്ന ഒരു വ്യക്‌തി എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടം തന്നെയാണ്.

Advertisment

publive-image

സഗീർ തൃക്കരിപ്പൂർ എന്നത് വെറുമൊരു പേരല്ല, സഹജീവികളുടെ കണ്ണീരൊപ്പാനായി ദൈവം സ്രൃഷ്ടിച്ച ഒരവതാരമാണ്. കാസർഗോഡ് അസോസിയേഷനെ സംബന്ധിച്ചിടത്തോളം സഗീറിന്റെ വിടവ് ഒരിക്കലും നികത്താനാവാത്തതാണ്. ഏത് പ്രതിസന്ധി ഘട്ടത്തിലും പുഞ്ചിരി തൂകുന്ന മുഖവുമായെത്തുന്ന സഗീർ ഏത് പ്രശ്നത്തിന്നും പരിഹാരം കാണുവാനുള്ള അദ്ദേഹത്തിന്റെ ആത്മവിശ്വാസമാണ് അദ്ദേഹം വളർത്തിയ ഏത് സംഘടനയുടേയും എന്ന പോലെ കെ ഇ എ യുടെ മുതൽക്കൂട്ട്.

ജീവിതത്തിൽ ഒരു മനുഷ്യൻ മറ്റു വ്യക്തിത്വങ്ങളോട് അവരുടെ പ്രശ്നങ്ങളിൽ എങ്ങനെ ഇടപെടണം. എന്ന് പഠിപ്പിക്കുന്നവരിൽ പ്രധാന കണ്ണി ,കഷ്ടപെടുന്നവരുടെ അടുത്തു ഓടിയെത്തി അവർക്കു വേണ്ടുന്ന സഹായങ്ങൾ ചെയ്യുന്ന വ്യക്തിത്വം, സഗീറിനെപറ്റി പറയുവാൻ വാക്കുകളില്ല.കെ ഇ എ യെ യുടെ ജന്മം മുതൽ എന്നും താങ്ങും തണലുമായി കൂടെ നിന്നിരുന്ന മുഖ്യരക്ഷാധികാരി പ്രീയപ്പെട്ട സഗീർ തൃക്കരിപൂരിന്റെ നിര്യാണത്തിൽ കെ ഇ എ സംഘടിപ്പിച്ച അനുശോചനയോഗത്തിൽ വിങ്ങിപൊട്ടി കൊണ്ട് പ്രവർത്തകർ അനുസ്മരിച്ചു.

സൂം അപ്ലിക്കേഷൻ വഴി നടന്ന യോഗത്തിൽ കെ ഇ എ പ്രസിഡന്റ് പി എ നാസർ അദ്ധ്യക്ഷത വഹിച്ചു സത്താർ കുന്നിൽ, മുഹമ്മൂദ് അപ്സര, KUDA ജനറൽ കൺവീനർ പ്രേംരാജ്, KKMA യെ പ്രതിനിധീകരിച്ച് ബഷീർ ഉദിനൂർ, എഞ്ചിനീയർ അബൂബക്കർ, സലാം കളനാട് , രാമകൃഷ്ണൻ കളളാർ, ഹമീദ് മധൂർ, മുനവ്വർ . സി എച്ച് ഹസ്സൻ, സെട്രൽ കമ്മിറ്റി ഭാരവാഹികൾ, ഏരിയാ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.കെ ഇ എ ജനറൽ സെക്രട്ടറി നളിനാക്ഷൻ സ്വാഗതവും ട്രഷറർ സി എച്ച് മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു

sakeertrikkaripoor
Advertisment