തൊഴില്‍ ആകര്‍ഷകമാക്കുന്ന ഘടകങ്ങള്‍ എന്തൊക്കെ ? കുവൈറ്റില്‍ സര്‍വേയുമായി വിവിധ ഏജന്‍സികള്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, January 18, 2021

കുവൈറ്റ് സിറ്റി: തൊഴില്‍ ആകര്‍ഷമാക്കുന്നതും അനുബന്ധഘടകങ്ങളുമായി ബന്ധപ്പെട്ട് കുവൈറ്റില്‍ Bayt.com, YouGov എന്നിവ നടത്തിയ സര്‍വേ ശ്രദ്ധേയമാകുന്നു.

ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാണ് ഏറ്റവും ആകര്‍ഷകമാക്കുന്നതെന്ന് 56 ശതമാനം പേര്‍ പ്രതികരിച്ചു. ജോലിസ്ഥലത്തെ അന്തരീഷം (51 %), കമ്പനിയുടെ പേരും പ്രശസ്തിയും (50 %) എന്നിവയും ജോലി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളായി സര്‍വേയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ 11 ശതമാനം പേര്‍ കമ്പനിയുടെ ലോഗോയും വെബ്‌സൈറ്റ് ഡിസൈനുമാണ് പ്രധാനഘടകങ്ങളെന്ന് പറഞ്ഞപ്പോള്‍ അഞ്ച് ശതമാനം പേര്‍ പോസിറ്റീവ് മീഡിയ സാന്നിധ്യമാണ് അവരെ ആകര്‍ഷിച്ചതെന്ന് അഭിപ്രായപ്പെട്ടു.

നീതി ഉറപ്പാക്കുന്ന തൊഴിലുടമകളെയാണ് ഏറ്റവും ഇഷ്ടപ്പെടുന്നത് 71 ശതമാനം പേര്‍ പറഞ്ഞു.

ആനുകൂല്യങ്ങളാണ് ഒരു കമ്പനിയില്‍ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് 71 ശതമാനം പേരും അംഗീകാരമാണ് അതിന് കാരണമെന്ന് 41 ശതമാനം പേരും അഭിപ്രായപ്പെട്ടു.

×