സല്‍മാന്‍ ഖാന്‍ ചിത്രം ‘ഭാരത്’; ട്രെയിലറിന് മൂന്ന് ദിവസം കൊണ്ട് 34 മില്യണ്‍ വ്യൂവേഴ്‌സ്

ഫിലിം ഡസ്ക്
Thursday, April 25, 2019

സല്‍മാന്‍ ഖാന്റെ ഏറ്റവും പുതിയ ചിത്രമാണ് ഭാരത്. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. മൂന്ന് ദിവസം കൊണ്ട് 34 മില്യണ്‍ വ്യൂസാണ് ട്രെയിലറിന് ലഭിച്ചിരിക്കുന്നത്.

കത്രീന കൈഫ് നായികയാവുന്ന ചിത്രത്തില്‍ വിവിധ ഗെറ്റപ്പുകളിലാണ് സല്‍മാന്‍ ഖാന്‍ എത്തുന്നത്. ‘ടൈഗര്‍ സിന്ദാ ഹെ’ എന്ന ചിത്രത്തിനു ശേഷം അലി അബ്ബാസ് സഫര്‍- സല്‍മാന്‍ ഖാന്‍- കത്രീന കൈഫ് ടീം വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിതെന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. തബു, ദിഷ പട്ടാനി, ജാക്കി ഷറോഫ്, സുനില്‍ ഗ്രോവര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

കൊറിയന്‍ ചിത്രമായ ‘ഓഡ് റ്റു മൈ ഫാദര്‍’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക റീമേക്കാണ് ഭാരത്. 1947ലെ ഇന്ത്യ വിഭജനകാലത്ത് നടന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. അലി അബ്ബാസ് സഫര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ടി സീരീസും സല്‍മാന്‍ ഖാന്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജൂണ്‍ അഞ്ചിന് ചിത്രം തീയ്യേറ്ററുകളിലെത്തും.

×