മുംബൈ: ആരാധകന്റെ അതിരുകടന്ന സെല്‍ഫി ഭ്രമത്തില്‍ ക്ഷോഭിതനായി ബോളിവുഡ് താരം സല്മാന് ഖാന്. തിരക്കിട്ട് നടത്തുനീങ്ങുന്നതിനിടെ ഒരാള്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതാണ് താരത്തെ പ്രകോപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

ഗോവ വിമാനത്താവളത്തില്‍ നിന്ന് സല്മാന് പുറത്തേക്ക് വരുമ്ബോഴായിരുന്നു സംഭവം. താരത്തെയും തന്നെയും ഒരേ ഫ്രെയിമില്‍ കിട്ടാന്‍ പണിപ്പെട്ട് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിന്റെ ഫോണാണ് തട്ടിപ്പറിച്ചത്.
ഫോണ്‍ തരാനാവശ്യപ്പെട്ട് ആരാധകന് പിന്നാലെ ചെല്ലുന്നുണ്ടെങ്കിലും അത് ഗൗനിക്കാതെ താരം മുന്നോട്ടു നടക്കുകയായിരുന്നു. സെല്‍ഫിയെടുത്ത യുവാവ് വിമാനത്താവളം ജീവനക്കാരനാണെന്ന് തിരിച്ചറിഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെ കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാല്‍ ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും വിമാനത്താവളം ഇന്‍സ്പെക്ടര്‍ പറഞ്ഞു.