പോലീസ് സ്റ്റേഷനിലേക്ക് മാസ്കും സാനിറ്ററൈസറും നൽകി സമഗ്ര വെൽനസ്സ് എഡ്യുക്കേഷൻ സൊസൈറ്റി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

മലമ്പുഴ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഉൾപ്പെടെ രാപകൽ ജോലി നോക്കുന്ന പോലീസുകാർക്ക് സമഗ്ര വെൽനസ്സ് എഡ്യുക്കേഷൻ സൊസൈറ്റി മാസ്ക്കും സാനിറ്ററൈസറും നൽകി.

പ്രവർത്തകരോടൊപ്പം ഹേമാംബിക നഗർ പോലീസ് സ്റ്റേഷനിലെത്തിയ പ്രസിഡൻ്റ് സണ്ണി മണ്ഡപത്തിക്കുന്നേൽ സി.ഐ കെ.പി മിഥുനെ മാസ്ക്കും സാനിറ്ററൈസറും ഏൽപ്പിച്ചു. സ്റ്റേഷൻ പി.ആർ.ഒ ജയമോൻ, സംഘടന സെക്രട്ടറി ജോസ് ചാലക്കൽ, ട്രഷറർ രാധാകൃഷ്ണൻ മുണ്ടൂർ, എക്സി. അംഗങ്ങളായ ഗോപി കണ്ണാടി, സായൂജ് എന്നിവരും പങ്കെടുത്തു.

palakkad news
Advertisment