വളര്‍ത്തുനായയോടൊപ്പം ബലൂണ്‍ പറത്തി കളിച്ച് തെന്നി​ന്ത്യൻ താരസുന്ദരി സാമന്ത റൂത് പ്രഭു

author-image
ഫിലിം ഡസ്ക്
New Update

publive-image

നിരവധി ആരാധകരുള്ള തെന്നി​ന്ത്യൻ താരമാണ് സാമന്ത റൂത് പ്രഭു. കൊറോണ കാലം മുതൽ സമൂഹമാധ്യമത്തിൽ മുമ്പത്തേതിലും സജീവമാണ് താരം. കൃഷി​യും പാചകവും യോഗയും ധ്യാനവുമൊക്കെയായി താരം എപ്പോഴും തിരക്കിലാണ്.

Advertisment

പ്രതീക്ഷിക്കാതെ കിട്ടിയ അവസരം ജീവിതത്തിലെ ഏറ്റവും മനോഹര കാലമാക്കുകയാണ് സാമന്ത. വർക്കൗട്ട് വീഡിയോകളും മട്ടുപ്പാവിലെ കൃഷിയുടെ വിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.

ഇപ്പോഴിതാ തന്‍റെ വളത്തുനായയുമൊത്ത് ബലൂണ്‍ പറത്തി കളിക്കുന്ന സാമന്തയുടെ വീഡിയോ ആണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. സാമന്ത തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. തന്‍റെ സുന്ദരമായ ഗാര്‍ഡണില്‍ നിന്നാണ് സാമന്ത വളര്‍ത്തുനായയോടൊപ്പം സമയം ചിലവിടുന്നത്.

cinema
Advertisment