ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
തിരൂര്‍: സമസ്യയുടെ രണ്ടാമത്തെ കഥാസമാഹാരം 'ന്നിട്ട് …? ' പ്രകാശിതമാവുകയാണ് . ഫെബ്രുവരി പതിനാറാം തിയ്യതി രാവിലെ പത്ത് മണിക്ക് തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയിൽ വച്ച് പ്രശസ്ത സാഹിത്യകാരൻ കെ .പി .രാമനുണ്ണി പ്രകാശനം നിർവ്വഹിക്കുന്നു.
Advertisment
"ആഖ്യാന ശൈലികൊണ്ട് വേറിട്ട് നിൽക്കുന്ന, വ്യത്യസ്തങ്ങളായ മുപ്പത് തൂലികകളിൽ നിന്നും പിറന്ന ഭാവനാ വൈവിധ്യമുള്ള കഥകളുടെ ഒരു കൂട്ടം കാലാനുവർത്തിയായ വിഷയങ്ങളിലൂടെ ജീവിതത്തിന്റെ വിഭിന്ന ഭാവങ്ങളിലേക്ക് അനുവാചകരെ കൂട്ടിക്കൊണ്ടു പോകുന്ന മനോഹരങ്ങളായ മുപ്പത് കഥകൾ. ഇന്നത്തെ സമൂഹത്തിന്റെ നേർക്കാഴ്ചയിലൂടെ നമ്മുക്ക് സഞ്ചരിക്കാം…"
-സുനിത കെ.എൻ (എഡിറ്റർ)