ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
തുഞ്ചന്റെ മണ്ണിൽ നിന്നും കോവിഡ് മഹാമാരി കാലത്ത് രൂപം കൊണ്ട സ്ത്രീ കൂട്ടായ്മ. പുസ്തക പ്രസാധകരായ സമസ്യ പബ്ലിക്കേഷന്സിന്റെ ആദ്യ പുസ്തകം പുറത്തിറങ്ങുന്നു.
Advertisment
'ഉള്ളുരുക്കപ്പൊയ്ത്ത്', ഹരിഹരൻ പങ്ങാരപ്പിള്ളിയുടെ ആദ്യ കഥാസമാഹാരവും അദ്ദേഹത്തിന്റെ മൂന്നാമത്തെ പുസ്തകവും കൂടിയാണിത്.
ഒക്ടോബര് പതിനഞ്ചിനു രാവിലെ പതിനൊന്ന് മണിക്ക് തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയിൽ വെച്ച് സർവ്വകലാശാല വൈസ് ചാൻസലർ അനിൽ വള്ളത്തോൾ പുസ്തക പരിചയം നടത്തി പ്രകാശന കർമ്മം നിർവ്വഹിക്കുന്നു.
സമസ്യയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ നിങ്ങളേവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട് ആദ്യ പുസ്തകത്തെ എല്ലാ വായനക്കാരിലേക്കും എത്തിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു .
-സുനിത കെ എൻ