സമസ്യ വായനാസ്വാദന മത്സരം (സെപ്തംബര്‍-2020)

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

മലപ്പുറം:സമൂഹമാധ്യമങ്ങളിൽ വ്യത്യസ്തമായി അക്ഷരങ്ങളെ പ്രണയിക്കുകയും പരിണയിക്കുകയും ചെയ്യുന്ന സമസ്യ എഴുത്തുകൂട്ടം സമസ്യ പ്രസാധകരുമായി കൂടി ചേർന്ന് കൊണ്ട് വായനാസ്വാദന മത്സരം സംഘടിപ്പിക്കുന്നു.

Advertisment

ഒരു മാസമാണ് കാലാവധി. സെപ്റ്റംബർ മുപ്പതിന് മുൻപായി നമ്മൾ പറയുന്ന അഞ്ചു പുസ്തകങ്ങൾ നിങ്ങൾ മുഖത്തോടു ചേർത്തു നിർത്തിയുള്ള സെൽഫിയോടുകൂടിയ ചിത്രം ആസ്വാദനത്തിനോടൊപ്പം (സമസ്യ വായനാസ്വാദനമത്സരം സെപ്റ്റംബർ 2020 ) എന്നെഴുതി സമസ്യയുടെ എഫ് ബി ഗ്രൂപ്പിൽ പോസ്റ്റുചെയ്യുക. അഞ്ചു പുസ്തകങ്ങളുടെയും തിരഞ്ഞെടുത്ത ആസ്വാദനകുറിപ്പുകൾക്ക് സമസ്യ പ്രസാധകരുടെ സർട്ടിഫിക്കറ്റ്, ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് സമ്മനവും ലഭിക്കുന്നതാണ്.

അഞ്ചു പുസ്തകങ്ങളുടെയും ആസ്വാദനം അയച്ചവർക്ക് മാത്രമേ സമ്മാനം ഉണ്ടാവുകയുള്ളു എന്ന് മനസ്സിലാക്കേണ്ടതാണ്.
പുസ്തകങ്ങൾ :
1 . സ്വരഭേദങ്ങൾ, ഭാഗ്യ ലക്ഷ്മി, ഡി സി ബുക്ക്സ് ( ലിറ്റ്മസ്)
2 . തലതെറിച്ച ആശയങ്ങൾ, പി എസ് ജയൻ, ഡി സി ബുക്ക്സ്
3 . ചിദംബരസ്മരണ, ബാലചന്ദ്രൻ ചുള്ളിക്കാട്, ഡി സി ബുക്ക്സ്
4 . കടൽ കടത്തിയ കണ്ണീരോർമ്മകൾ, ഹരിഹരൻ പങ്ങാരപ്പിള്ളി , ഗ്രീൻ ബുക്ക്സ്
5 . രാവും പകലും, എം മുകുന്ദൻ, ഡി സി ബുക്ക്സ് .

malappuram news
Advertisment