New Update
/sathyam/media/post_attachments/8HNQujyVytdrDLkBDdFr.jpg)
ദില്ലി: സ്വവർഗ്ഗ വിവാഹം നിയമപരമാക്കണമെന്ന ഹർജിയിൽ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ഹൈക്കോടതിയിലെ ഹർജികളും സുപ്രിം കോടതിയിലേക്ക് മാറ്റാൻ നിർദേശം നൽകി.
Advertisment
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റേതാണ് തീരുമാനം. അടുത്ത മാസം പതിനഞ്ചിന് സത്യവാങ്മൂലം സമർപ്പിക്കണമെന്നാണ് കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിരിക്കുന്നത്. മാർച്ച് പതിമൂന്ന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. കേരള ഹൈക്കോടതിക്ക് മുന്നിലുള്ള കേസുകൾ അടക്കം സുപ്രിം കോടതിയിലേക്ക് മാറ്റിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us